പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
മലയാളത്തിന്റെ യുവസൂപ്പര്‍താരം പൃഥ്വിരാജ് പിക്കറ്റ് 43 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. മേജര്‍ രവിയൊരുക്കുന്ന ചിത്രമാണ് പിക്കറ്റ് 43. പതിവായി മോഹന്‍ലാലിനെ നായകനാക്കുകയാണ് മേജര്‍ രവി ചെയ്തുവന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ അദ്ദേഹം യുവതാരനിരയില്‍ നിന്നും പൃഥ്വിരാജിനെയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു സൈനികന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
മലയാളത്തില്‍ പൃഥ്വിരാജ് നായകനാകുന്ന പല പുതിയ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്. ഇവയില്‍ പലതും നവാഗതരോ പുതുതലമുറക്കാരോ ആയ സംവിധായകരുടെ ചിത്രങ്ങളാണ്.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
താന്‍ സിനിമയിലേയ്ക്ക് വന്നകാലത്ത് കാര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നുവെന്ന് പൃഥ്വി പറയുന്നു. അന്ന് മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങള്‍ കഴിയുന്നത്രയും ലഭിയ്ക്കുകയെന്നതായിരുന്നു ലക്ഷ്യം. തിരക്കഥനോക്കുമെങ്കിലും മുന്‍നിര സംവിധായകരാണെങ്കില്‍ പലവിട്ടുവീഴ്ചകള്‍ക്കും നമ്മള്‍ തയ്യാറാകും എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മറിച്ചാണ്-പൃഥ്വി പറയുന്നു.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
ഇപ്പോള്‍ താന്‍ എല്ലാ ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത് തിരക്കഥ കൃത്യമായി ശ്രദ്ധിച്ചാണെന്ന് പൃഥ്വി പറയുന്നു. സംവിധായകന്‍ പുതുമുഖമോ ഇതുവരെ പേരെടുക്കാത്തയാളോ ആയാലും തിരക്കഥയില്‍ വ്യത്യസ്തതകളുണ്ടെങ്കില്‍ അതിനാണ് പ്രധാന്യം നല്‍കുന്നത് പൃഥ്വി പറയുന്നു.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
ഒട്ടേറെ പുതുമുഖ, യുവസംവിധായകരുടെ ചിത്രങ്ങളില്‍ ഞാന്‍ ഭാഗമായിക്കഴിഞ്ഞു. പുതുമുഖങ്ങളെ മാറ്റിനിര്‍ത്തേണ്ടതുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. പുതിയ സംവിധായകരില്‍ പലരും മികച്ച തിരക്കഥകളുമായിട്ടാണ് എത്തുന്നത്.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
മേജര്‍ രവി ഈ ചിത്രത്തിന്റെ കഥയുമായി തന്നെ സമീപിച്ചപ്പോള്‍ ആദ്യം ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് തനിയ്‌ക്കേറെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പൃഥ്വി പറയുന്നു. പിന്നീട് തങ്ങള്‍ രണ്ടുപേരും ഇരുന്ന്ചര്‍ച്ച ചെയ്ത് കഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും പൃഥ്വി വ്യക്തമാക്കി.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ഔട്ട് പോസ്റ്റിന്റെ പേരാണ് യഥാര്‍ത്ഥത്തില്‍ പിക്കറ്റ് 43. ഇവിടെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തില്‍ കാണിയ്ക്കുന്നത് പക്ഷേ യഥാര്‍ത്ഥ പിക്കറ്റ് 43 അല്ല. പക്ഷേ ചുറ്റുപാടുകള്‍ കണ്ടാല്‍ അല്ലെന്ന് പറയുകയുമില്ല- പൃഥ്വി പറയുന്നു.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
സിനിമകളില്‍ തോക്കുകളും മറ്റും ഉയോഗിക്കാന്‍ സൈനിക് സ്‌കൂളിലെ പഠനം തന്നെ സഹായിച്ചുവെന്ന് പൃഥ്വി പറയുന്നു. സൈനിക് സ്‌കൂളില്‍ തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ പ്രാഥമിക പരിശീലനം നല്‍കുന്നുണ്ട്.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കുന്ന സപ്തമശ്രീ തസ്‌കരാ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു കള്ളന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിയ്ക്ക് വ്യത്യസ്തമായ ഗെറ്റപ്പാണ്.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
പഴയകാലത്തെ ഒരു പ്രണയകഥ പറയുന്ന ചിത്രമാണിത്. പ്രശസ്തമായ കാഞ്ജനമാല-മൊയ്തീന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വി മൊയ്തീനായിട്ടാണ് എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ എസ് വിമല്‍ ആണ്.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
പ്രശസ്ത ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണിത്. മലബാറിന്റെ ഫുട്‌ബോള്‍ പ്രണയത്തെ പ്രമേയമാക്കിയൊരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനായി എത്തുന്നത്.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
ആഷിക് അബു പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് വലതുവശത്തെ കള്ളന്‍. ജയമോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ടമാര്‍ പടാര്‍. കോമഡി ചിത്രമായ ടമാര്‍ പടാര്‍ ഒരുക്കുന്നത് ദിലീഷ് നായരാണ്. തിരക്കഥാകൃത്തായി തിളങ്ങിയ ദിലീഷിന്റെ ആദ്യ സംവിധാനസംരംഭമാണ് ടമാര്‍ പടാര്‍.

പൃഥ്വിരാജിന്റെ പിക്കറ്റ് 43യും മറ്റു ചിത്രങ്ങളും
തമിഴകത്ത് പൃഥ്വിരാജ് സാന്നിധ്യമറിയിക്കുന്ന അടുത്ത ചിത്രമാണ് കാവിയ തലൈവന്‍. നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വളരെ വ്യത്യസ്തമായ വേഷമാണ് ചെയ്യുന്നത്.

Click it and Unblock the Notifications