»   » മീശ പിരിച്ച് ദിലീപ് ഒപ്പം സിദ്ധാര്‍ത്ഥും, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്, കാണൂ!

മീശ പിരിച്ച് ദിലീപ് ഒപ്പം സിദ്ധാര്‍ത്ഥും, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്, കാണൂ!

Written By:
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ കമ്മാരസംഭവത്തിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പുതിയ പോസ്റ്റര്‍ എത്തിയിട്ടുള്ളത്. ഇത്തവണയും ദിലീപ് തന്നെയാണ് പോസ്റ്ററുമായി എത്തിയിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അടുത്തിടെയാണ് ആക്ടീവായത്. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരസംഭവം. കമ്മാരന്‍ എന്ന കേന്ദ്ര കഥാപാത്രമായാണ് താരം എത്തുന്നത്. ഭാനുമതിയെന്ന നായികയായാണ് നമിത പ്രമോദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മുക്കയാണ് ആദ്യം അഭിനന്ദിച്ചത്, മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ച് വാചാലനായി സംവിധായകന്‍, കാണൂ!

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു? ഞെട്ടലോടെ ആരാധകര്‍!

വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ ദിലീപിനൊപ്പം ശക്തമായ പിന്തുണ നല്‍കി ആരാധകര്‍ ഒപ്പമുണ്ടായിരുന്നു. നവഗാതനായ അരുണ്‍ ഗോപിയുടെ സിനിമ സൂപ്പര്‍ഹിറ്റായി മാറിയതിന് പിന്നിലും ആരാധകരാണ്. ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവുമൊക്കെ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് രാമലീലയെത്തിയത്. ചെയാത്ത തെറ്റിന്റെ പേരില്‍ ജയിലിലേക്ക് പോവേണ്ടി വരുന്ന രാമനുണ്ണിയുടെ അത് അവസ്ഥയിലൂടെയാണ് ദിലീപും കടന്നുപോയത്. ചിത്രത്തിലെ രംഗങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ ദിലീപിന്റെ വ്യക്തി ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു പ്രവര്‍ത്തിയില്‍ ദിലീപ് ഇടപെടില്ലെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ താരത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു.

Dileep

പഞ്ചാബി താരമായ സമീര്‍ജീത് സിങ്ങ്, തമിഴകത്തിന്റെ പ്രിയപ്പെട്ട താരമായ സിദ്ധാര്‍ത്ഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് സ്വന്തമായാണ് ഡബ്ബ് ചെയ്തത്. സിദ്ധാര്‍ത്ഥിന്റെ ലുക്കും നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ പുറത്തുവന്ന ഓരോ ലുക്കിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ കമ്മാരസംഭവത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മലയില്‍ കേളുവെന്ന കഥാപാത്രമായി അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Here’s another stunning poster from Kammaara Sambhavam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X