»   » പുലിമുരുകനിലെ ആക്ഷന്‍ നന്നായിരുന്നില്ല! കാരണം വ്യക്തമാക്കി പീറ്റര്‍ ഹെയ്ന്‍!!

പുലിമുരുകനിലെ ആക്ഷന്‍ നന്നായിരുന്നില്ല! കാരണം വ്യക്തമാക്കി പീറ്റര്‍ ഹെയ്ന്‍!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പുലിമുരുകനിലുടെയാണ് പീറ്റര്‍ ഹെയ്ന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. സ്റ്റണ്ട് മാസ്റ്ററായ പീറ്റര്‍ ഹെയ്‌ന് പുലിമുരുകനിലുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിന്റെ ഒടിയനില്‍ സ്റ്റണ്ട് മാസ്റ്ററായി വര്‍ക്ക് ചെയ്യുന്നുണ്ട്. അതിനൊപ്പം മോഹന്‍ലാലിനെ നായകനാക്കി രാജ്യാന്തര ഭാഷകളിലുള്ള ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് പീറ്റര്‍ ഹെയ്ന്‍.

മോഹന്‍ലാലിനൊപ്പം പീറ്റര്‍ ഹെയ്ന്‍

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പുലിമുരുകനിലാണ് ആദ്യമായി ആക്ഷന്‍ കെറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ വര്‍ക്ക് ചെയ്തത്. വൈശാഖണ് ചിത്രം സംവിധാനം ചെയ്തത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചു കൊണ്ടാണ് പുലിമുരുകന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്.

ഒടിയാനിലും പീറ്റര്‍ ഹെയ്ന്‍

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയാന്‍ എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ക്രമീകരിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ഒപ്പം വില്ലന്‍, രണ്ടാമൂഴം എന്നി സിനിമകളിലും പീറ്റര്‍ ഹെയ്ന്‍ ആ്ക്ഷന്‍ ചെയ്യുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

മോഹന്‍ലാല്‍ നായകനായി രാജ്യന്തര തലത്തില്‍ സിനിമ

മോഹന്‍ലാലിനെ നായകനായകനാക്കി രാജ്യന്താര ഭാഷകളില്‍ സിനിമ നിര്‍മ്മിക്കണമെന്നാണ് പീറ്റര്‍ ഹെയ്ന്‍ പറയുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ തുടങ്ങിയിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുലിമുരുകനില്‍ സംതൃപ്തനല്ല

പുലിമുരുകന്‍ സിനിമ താന്‍ ഉദ്ദേശിച്ച രീതിയില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പീറ്റര്‍ പറയുന്നത്. സംവിധായകന്റെ നിര്‍ദ്ദേശം പ്രകാരമാണ് പുലിമുരുകനില്‍ ആക്ഷന്‍ ചിട്ടപെടുത്തിയത്. അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ആക്ഷന്‍ വേണ്ടത്. അതാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അതിലും നന്നായി ചെയ്യാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും പീറ്റര്‍ പറയുന്നു.

പുലിമുരുകനിലെ ആക്ഷന് ദേശീയ പുരസ്‌കാരം

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയതിന് പീറ്റര്‍ ഹെയ്‌ന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ആദ്യമായി ദേശീയ പുരസ്‌കരം നേടുന്ന ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്നു പീറ്റര്‍ ഹെയ്ന്‍

English summary
Stunt choreographer Peter Hein to direct Mohanlal in a multilingual film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam