പത്ത് വയസില്‍ വേശ്യയായി പേര് വന്നു! ഉപദ്രവിക്കാന്‍ വന്നയാളെ വെട്ടിയിട്ടുണ്ട്, ദുരനുഭവം പറഞ്ഞ് കാളി

സിനിമയില്‍ സംഘട്ടനം കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. മാഫിയ ശശി അടക്കമുള്ള സ്റ്റണ്ട് മാസ്റ്റര്‍മാരെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ മേഖലയിലേക്ക് സ്ത്രീകള്‍ പൊതുവേ കടന്ന് വരാറില്ലെങ്കിലും അവിടെയും തിളങ്ങി നില്‍ക്കുന്നൊരാളുണ്ട്. കാളി എന്നറിയപ്പെടുന്ന സ്റ്റണ്ട് മാസ്റ്ററുടെ വിശേഷങ്ങള്‍ മുന്‍പ് പ്രചരിച്ചിട്ടുണ്ട്.

അപകടകരമായ ആക്ഷന്‍ രംഗങ്ങളടക്കം ചെയ്തും സിനിമയില്‍ നടിമാര്‍ക്ക് ഡ്യൂപ്പായിട്ടുമൊക്കെ കാളി നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ജീവിതത്തിലുണ്ടായ വളരെ മോശം അനുഭവങ്ങളാണ് തന്നെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് താരം പറയുന്നത്. ജോഷ് ടോക്‌സിലൂടെ സംസാരിക്കുകയായിരുന്നു താരം.

dhanya-kaali

ശരിക്കും പേര് ധന്യ എന്നാണെങ്കിലും കാളി എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഫൈറ്റ് മാസ്റ്ററാണ്. മുന്‍പ് മാഫിയ ശശിയുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നു. ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് ഈ പ്രൊഫഷനില്‍ എത്തിയത്. അതിന് കാരണമുണ്ട്. ഞാന്‍ അനുഭവിച്ചത് വെച്ചിട്ട് മറ്റൊരാളുടെ ജീവിതത്തിലൊരു മാറ്റം കൊണ്ട് വരാന്‍ പറ്റുമെന്ന് തോന്നി.

പത്ത് വയസില്‍ വേശ്യ എന്ന പേര് കേട്ട ആളാണ്. എന്റെ ജീവിതത്തില്‍ നടന്നത് ഒത്തിരി പെണ്‍കുട്ടികളുടെ ജീവിതത്തില്‍ നടന്നതൊക്കെയാവാം. പക്ഷേ അവരില്‍ നിന്നുമൊക്കെ എനിക്ക് വ്യത്യാസം ഉണ്ടായിരുന്നു. ഞാന്‍ ജനിച്ച് വളര്‍ന്ന നാടാണ് ഇവിടെ കൊണ്ടുവന്ന് എത്തിച്ചത്. പത്ത് വയസുള്ള പെണ്‍കുട്ടി എങ്ങനെ വേശ്യയായതെന്ന് ചോദിച്ചാല്‍ ആയതല്ല, അങ്ങനെ ആക്കിയതാണ്.

എനിക്ക് അറിവില്ലാത്ത പ്രായത്തില്‍ മറ്റുളള ആളുകള്‍ ചേര്‍ന്ന് അങ്ങനൊരു പേര് തന്നു. ഞാന്‍ അതല്ലെന്ന് തെൡയിക്കാന്‍ മുപ്പത് വര്‍ഷത്തോളം ഓടേണ്ടി വന്നു. മറ്റൊരു പെണ്‍കുട്ടിയ്ക്കും അങ്ങനൊരു പേര് ഉണ്ടാവാതെ ഇരിക്കാനാണ് ഞാനിപ്പോഴും ഓടി കൊണ്ടിരിക്കുന്നത്. ശരിക്കും ഞാന്‍ ചെയ്യാത്ത കുറ്റത്തിനാണ് എനിക്കങ്ങനൊരു പേര് കിട്ടിയത്.

നമ്മുടെ നാട്ടില്‍ ചെറിയ പ്രായത്തിലെ ശരീരത്തിന് വളര്‍ച്ച വരുന്ന പെണ്‍കുട്ടികള്‍ പുരുഷന്മാര്‍ക്ക് നോക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന തരത്തില്‍ ഒരു ഐഡിന്റിറ്റി ഉണ്ടാക്കി വെക്കുന്നുണ്ട്. ഞാനുണ്ടായിരുന്ന നാട്ടില്‍ എന്റെ വേഷമൊക്കെ കണ്ടപ്പോള്‍ ആര്‍ക്കും യൂസ് ചെയ്യാമെന്ന ചിന്ത പലര്‍ക്കും ഉണ്ടായി.

പതിനഞ്ച് വയസ് പ്രായമുള്ള കുട്ടിയ്ക്ക് എത്രത്തോളം ഓടാന്‍ പറ്റുമോ, അത്രയും ഓടിയിട്ടുണ്ട്. എന്റെ ദേഹത്ത് കൈ വെച്ച ഒരാളെ ഞാന്‍ വെട്ടി. എന്നിട്ടാണ് ഓടിയത്. ആ ഓട്ടമാണ് എന്നെ ശക്തയാക്കിയത്. ഒരു പെണ്‍കുട്ടി പീഡിപ്പിച്ചാലും ഉപദ്രവിച്ചാലും ആ പേര് വന്നാല്‍ പിന്നെ സെക്‌സ് വര്‍ക്ക് എന്നൊരു മാര്‍ക്കറ്റേ ഉണ്ടാവൂ. എനിക്കും അങ്ങനെ വന്നെങ്കിലും ഞാനങ്ങോട്ട് പോയില്ല. വേദനയും ഭയവുമൊന്നും എനിക്കില്ലാതെയായി.

dhanya-kaali

സ്‌കൂളില്‍ പോകുന്ന വഴിയ്ക്ക് അയല്‍വാസികളായ രണ്ട് പേരാണ് എനിക്ക് വേശ്യ എന്ന പേര് ഉണ്ടാക്കി തന്നത്. ഒരു ദിവസം മുഴുവന്‍ എനിക്കവിടെ ഒരു ജിമ്മിന്റെ അകത്ത് ഇരിക്കേണ്ടി വന്നു. ഒത്തിരി പേരുടെ ഉപദ്രവം നേരിടേണ്ടി വന്നു. അവിടുന്ന് ഉപദ്രവിച്ച ആളെ ഞാന്‍ ബ്ലേഡ് കൊണ്ട വെട്ടി. അതറിഞ്ഞ് കുറേ പേര്‍ എന്റെ പിടിക്കാന്‍ വീട്ടിലേക്ക് വന്നു. അച്ഛനെന്ന് പറയുന്നൊരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ അവരെ തടയുമായിരുന്നു.

പക്ഷേ അങ്ങനൊരാള്‍ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇറങ്ങി ഓടേണ്ടി വന്നു. അടുത്തുള്ള വീടുകളിലേക്ക് ഓടിയെങ്കിലും ആരും സഹായിച്ചില്ല. സ്മാശാനത്തിന്റെ മതില്‍ ചാടി അവിടെ ഇരുന്നു. രാത്രി പുറത്ത് ചാടിയതും അവരുടെ മുന്നിലായി പോയി. പിന്നെ എന്നെ വഴിയില്‍ നിന്നുമാണ് കിട്ടുന്നത്.

അവിടെ മുതല്‍ പെണ്‍കുട്ടിയ്ക്കായി കുഴപ്പം. വസ്ത്രവും ശരീര വളര്‍ച്ചയും ഒക്കെ കാരണങ്ങളായി. പിന്നെ പതിനഞ്ച് പേര് യൂസ് ചെയ്ത പെണ്‍കുട്ടിയാണെന്ന പേരും വന്നു. ഇക്കാര്യം ഞാനിതുവരെ പുറത്ത് പറഞ്ഞിട്ടില്ലെന്നും കാളി പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X