»   » എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

Posted By:
Subscribe to Filmibeat Malayalam

ഇതിഹാസ എന്ന ചെറിയ ചിത്രത്തിലൂടെ വലിയ വിജയം നേടിയ ടീം വീണ്ടുമൊന്നിയ്ക്കുന്ന സ്റ്റൈല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഒരു സ്‌റ്റൈലന്‍ ട്രെയിലര്‍. പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പ്രണയ ചിത്രമാണ് സ്റ്റൈല്‍ എന്ന് സംവിധായകകന്‍ എസ് ബിനു പറഞ്ഞിട്ടുള്ളതാണ്.

ചിത്രത്തില്‍ റൊമാന്‍സ് ഉണ്ട്, കോമഡി ഉണ്ട്, ഫൈറ്റുണ്ട് അങ്ങനെ പ്രേക്ഷകര്‍ക്ക് എന്റര്‍ടൈന്‍മെന്റ് ചെയ്യാനുള്ളതെല്ലാമുണ്ട്. അവതരണത്തിലല്ലാതെ മറ്റൊന്നിലും പുതുമയില്ലെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കില്ല എന്ന ഉറപ്പ് തന്നുകൊണ്ടാണ് 2 മിനിട്ട് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയലറും ഇറക്കിയിരിക്കുന്നത്. കണ്ടു നോക്കാം

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ഇതിഹാസ എന്ന ചിത്രത്തിലൂടെ ആരും വിശ്വസിക്കാത്ത ഒരു കഥ പറഞ്ഞ സംവിധായകനാണ് ബിനു എസ്. അതേ ടീം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ബിനു എസ് രണ്ടാമതൊരുക്കുന്ന ചിത്രമാണ് സ്റ്റൈല്‍

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. പേരിലെ സ്റ്റൈല്‍ ഉണ്ണിയിലും കാണാം. മല്ലു സിംഗിന് ശേഷം ഒന്ന് പിന്നോട്ട് പോയ ഉണ്ണി തിരിച്ചുവന്നത് ലാല്‍ജോസിന്റെ വിക്രമാദിത്യനിലൂടെയാണ്. കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന ചിത്രം

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

പ്രതിനായകനും സ്റ്റൈലാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ അപ്പുഏട്ടന്‍ എന്ന കഥാപാത്രമായി പ്രേക്ഷക മനസ്സില്‍ കുടിയേറിയ ടൊവിനോ തോമസാണ് ചിത്രത്തിലെ പ്രതിനായകന്റെ വേഷം ചെയ്യുന്നത്. എബിസിഡി എന്ന ചിത്രത്തിന് ശേഷം ടൊവിനോ അവതരിപ്പിയ്ക്കുന്ന വില്ലന്‍ വേഷം എന്ന പ്രത്യേകതയുമുണ്ട്

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

മുംബൈ മോഡലായ പ്രിയങ്ക കഡ്വാളാണ് ചിത്രത്തിലെ നായിക. കന്നട ചിത്രത്തിലും ഒട്ടേറെ പരസ്യ ചിത്രത്തിലും അഭിനയിച്ച പ്രിയങ്ക ഇത് ആദ്യമായാണ് മലയാള സിനിമയില്‍.

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ഇതിഹാസ എന്ന ചിത്രത്തില്‍ മര്‍മ പ്രധാനമായ ഒരു കഥാപാത്രെ അവതരിപ്പിച്ച ബാലു വര്‍ഗീസ് ഈ ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നു. വിജയരാഘവനാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനായി എത്തുന്നത്. ടോം ചാക്കോ, പവിത്രന്‍, നോബി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ഇതിഹാസയുടെ തിരക്കഥ ഒരുക്കിയ അനില്‍ നാരായണനും, അരുണ്‍ ഡൊമനികുമാണ് സ്‌റ്റൈലിന്റെയും തിരക്കഥ ഒരുക്കുന്നത്. സിനോജ് പി അയ്യപ്പനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ഒരിടവേളയ്ക്ക് ശേഷം ജാസി ഗിഫ്റ്റ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സ്‌റ്റൈലിലൂടെ. അപ്പോള്‍ പാട്ടും സ്റ്റൈലാവും. ചിത്രത്തിന്റെ ഓഡിയോ സോങ് ഇതിനോടകം റിലീസ് ചെയ്തു. സത്യന്‍ അന്തിക്കാട് എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

എല്‍ജെ ഫിലിംസിന്റെ ബാനറില്‍ രാജേ്ഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രം വിതരണം ചെയ്യുന്നത് ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ്

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ക്രിസ്മസ് ആഘോഷത്തിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഉണ്ണിയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയും തിയേറ്ററിലുണ്ടാവും

എന്തൊരു ക്ലീഷേ ലൗവ് സ്റ്റോറിയാണെന്റെ പൊന്നോ.... പക്ഷെ സ്റ്റൈലായിട്ടുണ്ട്; കാണൂ

ഇനി സ്‌റ്റൈലിന്റെ സ്‌റ്റൈലന്‍ ട്രെയിലര്‍ കാണാം.

English summary
Style is an upcoming malayalam film, which is written and directed by Binu S. the film is produced by Rajesh Augustine and distributed by LJ Films. The film features Unni Mukundan, Tovino Thomas, Master Ilhan and Balu Varghese in the lead roles.Mumbai based model Priya Kandwal marks her debut as heroine through this film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam