»   » ജയസൂര്യയുടെ ജമന്തിപ്പൂ ആരാണ്...അതു സ്വാതിയാണ്...കണ്ടു നോക്കൂ

ജയസൂര്യയുടെ ജമന്തിപ്പൂ ആരാണ്...അതു സ്വാതിയാണ്...കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയുടെ ജനലരികിലില്‍ ജമന്തിപ്പൂ വിരിഞ്ഞു പോലും..ഇതു വെറും ഒരു പൂവല്ല കെട്ടോ, സ്വാതിയാണ് ജയസൂര്യയുടെ ജമന്തിപ്പൂ. സു..സു..സുധി വാത്മീകം എന്ന ചിത്രത്തിലെ ആദ്യ ഗാനം കണ്ടാല്‍ മനസിലാകും.. എന്റെ ജനലരികിലിന്ന് ജമന്തിപ്പൂ വിരിഞ്ഞു..എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഓലഞ്ഞാലിക്കുരുവീ..എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിനുശേഷം പി.ജയചന്ദ്രന്റെ മറ്റൊരു ഗാനവും ജനശ്രദ്ധ നേടുകയാണ്. ഗായകന്‍ പി.ജയചന്ദ്രന്റെ മധുര ശബ്ദത്തില്‍ നിന്നുയര്‍ന്ന ഗാനത്തിനു ഈണം ഇട്ടത് ബിജിപാലാണ്. സന്തോഷ് വര്‍മ്മയാണ് വരികള്‍ രചിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

film

സ്വാതി എന്ന പുതുമുഖ നായികയും ജയസൂര്യയുമുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഒരു നാടന്‍ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സു..സു..സുധി വാത്മീകം. ശിവദ നായരാണ് മറ്റൊരു നായിക. പാസഞ്ചര്‍, പുണ്യാലന്‍ അഗര്‍ബത്തീസ്, വര്‍ഷം തുടങ്ങിയ ചിത്രത്തിനുശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്.

English summary
The first song of Jayasurya starrer 'Su.. Su.. Sudhi Vathmeekam' has been released by music label Muzik247

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam