For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌റ്റൈല്‍ മന്നന്‍ വേണ്ട! ഞങ്ങള്‍ക്കിഷ്ടം ദളപതിയെ! വയനാട്ടിലെ ആരാധികമാര്‍ പറഞ്ഞത് വെെറലാവുന്നു

  |

  തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും എറ്റവുമധികം ആരാധാകരുളള താരമാണ് വിജയ്. ദളപതിയുടെ ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. വിജയുടെ സര്‍ക്കാരിനെ വരവേല്‍ക്കാനായി ആരാധകര്‍ നടത്തിയ തയ്യാറെടുപ്പുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കൂറ്റന്‍ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചായിരുന്നു സര്‍ക്കാരിനെ എല്ലാവരും വരവേറ്റിരുന്നത്.

  2.0യെ വീഴ്ത്തി പുതുചരിത്രം രചിച്ച് ഒടിയന്‍!കോളിവുഡിനെയും ബോളിവുഡിനെയും പിന്നിലാക്കി ചിത്രം മുന്നില്‍

  ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ കുട്ടികളെയും യുവാക്കളെയുമെല്ലാം എറ്റവുമധികം സ്വാധീനം ചെലുത്തുന്ന താരം കൂടിയാണ് വിജയ്. അടുത്തിടെ വിജയെക്കുറിച്ച് വയനാട് സബ്ബ് കളക്ടര്‍ ഉമേഷ് മാധവന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മാനന്തവാടിയിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ സിനിമയ്ക്കു കൊണ്ടു പോയപ്പോഴുളള അനുഭവമായിരുന്നു സബ് കളക്ടര്‍ പങ്കുവെച്ചിരുന്നത്.

  കുട്ടികളെ പോലും സ്വാധീനിക്കുന്ന താരം

  കുട്ടികളെ പോലും സ്വാധീനിക്കുന്ന താരം

  വയനാട് ജില്ലയിലെ മാനന്തവാടിയിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും വിജയ് ആരാധികമാരെ കണ്ടെത്തിയതിന്റെ അത്ഭുതമായിരുന്നു സബ് കളക്ടര്‍ പങ്കുവെച്ചത്. കുട്ടികളെ പോലും സ്വാധീനിക്കുന്ന താരമായി മാറിയിരിക്കുന്നു വിജയ് എന്നാണ് ഉമേഷ് മാധവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്. മഹിളാ സമാഖ്യ ഹോസ്റ്റലിലെ അന്തേവാസികളായ കുട്ടികളെ ഒരു സിനിമയ്ക്കു കൊണ്ടുപോവാമെന്ന് ആലോചിച്ചപ്പോള്‍ ആദ്യം തോന്നിയത് രജനീകാന്തിന്റെ 2.0 ആയിരുന്നുവെന്ന് കളക്ടര്‍ പറയുന്നു.

  കുട്ടികളുടെ പ്രതികരണം

  കുട്ടികളുടെ പ്രതികരണം

  ഹൈലി പൊളിറ്റിക്കല്‍ ആയ വിജയിന്റെ സര്‍ക്കാര്‍ എന്ന ചിത്രം ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ വിജയ് ചിത്രം തന്നെ മതിയെന്ന കുട്ടികളുടെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. സബ് കളക്ടര്‍ ഉമേഷ് കേശവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സിനിമയും താരങ്ങളും യുവാക്കളിലും പുതുതലമുറയിലും ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉമേഷ് കേശവന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരുന്നത്.

  പോസ്റ്റ് കാണൂ

  സര്‍ക്കാരിന്റെ മുന്നേറ്റം

  സര്‍ക്കാരിന്റെ മുന്നേറ്റം

  അതേസമയം തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഗംഭീര സ്വീകരണമായിരുന്നു വിജയ് ചിത്രത്തിന് ലഭിച്ചിരുന്നത്. കേരളത്തിലെ ആദ്യദിന കളക്ഷനില്‍ ചിത്രം നേരത്തെ റെക്കോര്‍ഡിട്ടിരുന്നു. 200 കോടി ക്ലബില്‍ ഇടംപിടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു എആര്‍ മുരുകദോസ് വിജയുടെ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.

  റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍

  റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍

  ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിച്ചില്ലായിരുന്നു. പ്രതിഷേധം കൂടിയതിനെ തുടര്‍ന്ന് ചിത്രത്തിലെ ചില രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കിയിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു വിജയുടെ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. കീര്‍ത്തി സുരേഷ്,വരലക്ഷ്മി ശരത്കുമാര്‍,രാധാരവി തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചു.

  ദിലീപും ജയസൂര്യയും വീണ്ടും! ഒപ്പം തമിഴ് സൂപ്പര്‍താരവും! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍

  വിജയ്ക്കൊപ്പം ഖുഷിയിൽ ഉറപ്പായും അഭിനയിക്കും!! പക്ഷെ ഒരു നിബന്ധനയുണ്ട്, ജ്യോതിക വെളിപ്പെടുത്തുന്നു

  English summary
  sub collector umesh keshavan's facebook post about vijay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X