ഫഹദിന്റെ നായിക വീണ്ടും വരുന്നു
ഫഹദിന്റെ നായിക എന്ന് പറഞ്ഞതുകൊണ്ട് തെറ്റിദ്ധരിക്കരുത്, വീണ്ടും വരുന്ന ഫഹദിന്റെ നായിക നസ്‌റിയ നസീമല്ല, സുഭിക്ഷയാണ്. 'ഒളിപ്പോര്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചയപ്പെട്ട തെന്നിന്ത്യന്‍ നടി സുഭിക്ഷ വീണ്ടും മലയാളത്തിലെത്തുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അജ്മല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സുഭിക്ഷയുടെ രണ്ടാം വരവ്. സുല്‍ത്താന എന്ന മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണ് സുഭിക്ഷ ചിത്രത്തിലെത്തുന്നത്. ഒരു പക്ക മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് സുല്‍ത്താന.

പാരമ്പര്യത്തെ പിന്തുടര്‍ന്നു ജീവിക്കുന്ന കുടുംബത്തില്‍ സല്‍ത്താന വളരെ മോഡേണ്‍ കാഴ്ചപ്പാടോടുകൂടിയാണ് വളരുന്നത്. ഒരു ബോള്‍ഡായ കഥാപാത്രം. സുഭിക്ഷയ്‌ക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി രചന നാരായണന്‍ കുട്ടിയും ചിത്രത്തിലെത്തുന്നു.
ശേഖര്‍ മേനോനാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. കൊച്ചിയില്‍ ഒരു രാത്രി നടക്കുന്ന സംഭവം കോമഡിയുടെ ചുവടുപിടിച്ച് ദൃശ്യവത്കരിക്കുന്ന എന്റര്‍ടൈന്‍മെന്റായിരിക്കും ചിത്രം. ചിത്രത്തിന്റെ ഷൂട്ടി നേരത്തെ തുടങ്ങിക്കഴിഞ്ഞു.
എവി സിദ്ധാര്‍ത്ഥന്‍ സംവിധാനം ചെയ്ത ഒളിപ്പോര് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് സുഭിക്ഷ മലയാളത്തിലെത്തിയത്. വാണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കലാഭവന്‍ മണിയും സറീന വഹാബുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











