For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നീ ജെസ്‌റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ!! ഷ‌െയിന് പണി കൊടുത്ത് സൗബിൻ...രസകരമായ വീഡിയോ വൈറലാകുന്നു

  |

  മലയാള സിനിമയിൽ മികച്ച സംഭാവന നൽകിയ ഒരു വർഷമായിരുന്നു 2018. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു കഴിഞ്ഞ കൊല്ലം പുറത്തു വന്നതിൽ ഭൂരിഭാഗവും. 2019ലും അതേ പാതപിന്തുടരുകയാണ്. ഈ വർഷം ഇതുവരെ പുറത്തിറങ്ങി മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.

  kumbalagi

  കിരീടവും ചെങ്കോലുമണിഞ്ഞ് ജഗതി!! ക്യാമറയ്ക്ക് മുന്നിലെ രണ്ടാം വരവ് മിന്നിച്ചു, ചിത്രം പുറത്ത്...

  പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് സൂപ്പർ താരങ്ങളില്ലാത്ത യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്ക ഒരുക്കിയ ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങളേ കടിച്ചാൽ പൊട്ടാത്ത കടുകട്ടി പഞ്ച് ഡയലോഗുകളെ വേണ്ടെന്ന് തെളിയിച്ച ഒരു ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി ചിത്രം വൻ വിജയമായി എന്നതിലുപരി മറ്റൊരു സന്തോഷം കൂടി കുമ്പളങ്ങി ടീമിനുണ്ട്. സൗബിന്റെ സംസ്ഥാനാവാർഡ്. അതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് കുമ്പളങ്ങി ടീം. താരത്തിനെ അഭിനന്ദിച്ച് ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ സൗബിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ആശംസ നേർന്നിരിക്കുന്നത്. ഇപ്പോൾ ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങാവുകയാണ്.

  'ഇത് ആര്യയയുടെ ഹാപ്പിയോ? കാളിദാസിന്റെ ഉശിരത്തിപ്പെണ്ണ് ഗാനം വിവാദത്തിൽ...

  മജിദിന് അഭിനന്ദനവുമായി സജി

  49ാം മത് കേരള സംസ്ഥന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുളള പുരസ്കാരം ജയസൂര്യയും സൗബിനും കൂടിയായിരുന്നു പങ്കിട്ടത്. സുഡാനി ഫ്രെം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടമാണ് സൗബിനെ ഈ അവാർഡിന് അർഹനാക്കിയത്.2018 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ. അതിലെ സൗബിൻ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രം ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി ചെന്നിരുന്നു. സൗബിനു കിട്ടിയ അംഗീകാരം മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

  മജീദിനെ പോലെ കുമ്പളങ്ങിയിലെ സജിയും

  2018 ൽ മജീദാണെഹ്കിൽ 2019 ൽ പ്രേക്ഷകർ സസാരിക്കുന്നത് സജിയെ കുറിച്ചാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ നിർമ്മിച്ച് മധു സി നാരായണൻ സംവിധാനം ചെയ്ത് കുമ്പളങ്ങി നൈറ്റ്സ് മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ സൗബിന്റെ കഥാപാത്രമായ സജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സൗബിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് കുമ്പളങ്ങി ടീം. താരത്തിന് ആശംസകൾ നേർന്ന് ചിത്രത്തിലെ ഒരു സൂപ്പർ സീൻ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

  ഷെയിനും സൗബിനും

  ചിത്രത്തിലെ ഷെയിൻ നിഗമും സൗബിനുമുള്ള ഒരു കോമഡി രംഗമാണ് പുറത്തു വിട്ടിരിക്കുന്നുത്. ലളിതമായ നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഈ ഒറ്റ സീനു കഴിഞ്ഞിട്ടുണ്ട്. ചേട്ടനാണെങ്കിൽ പോലും പേര് അതിന്റെ ബഹുമാനം കൊടുക്കാതെ പേര് വിളിച്ചിരന്ന സഹോദരൻ ബോബിയെ കൊണ്ട്, അവന്റെ സാഹചര്യം മുതലെടുത്തു ചേട്ട എന്ന് വിളിപ്പിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. അനിയനെ കൊണ്ട് ചേട്ട എന്ന് വിളിപ്പിക്കുന്നത് സജിയുടെ വിജയമാണ്. ഇവിടെ സൂപ്പർ താരങ്ങളോടൊപ്പം മത്സരിച്ച് സംസ്ഥാന അവാർഡ് നേടിയിരിക്കുന്നതും സൗബിന്റെ വിജയമാണ്. അതിനാൽ തന്നെ താരത്തിന് ആശംസ നേരാൻ പറ്റിയ സീൻ തന്നെയാണിത്.

  ചിത്രത്തിന്റെ വിജയം

  കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്.സൗബിനെയും ഷെയ്‌നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് ചിത്രത്തിൽ താരങ്ങൾ കാഴ്ചവെച്ചത്.
  മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  English summary
  subin shahir famouse comedy seen in kumbalangi nights

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more