»   » ഞങ്ങള്‍ ശാരീരിക ബന്ധത്തില്‍ അറിയാതെ ഏര്‍പ്പെട്ടുപോയി... തൊണ്ടിമുതല്‍ വിജയത്തോടെ മുന്നില്‍

ഞങ്ങള്‍ ശാരീരിക ബന്ധത്തില്‍ അറിയാതെ ഏര്‍പ്പെട്ടുപോയി... തൊണ്ടിമുതല്‍ വിജയത്തോടെ മുന്നില്‍

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച സംഭവമോ, അതിനെ തുടര്‍ന്ന് ദിലീപ് അറസ്റ്റിലായതോ.. അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കോ ഒന്നും തന്നെ തൊണ്ടുമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ ബാധിച്ചിട്ടില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച ചിത്രം ഓണത്തിനും തലയെടുപ്പോടെ മുന്നിലുണ്ടാവും.

ചിത്രം വിജയകരമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി, സിനിമയിലെ രസകരമായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ടീസര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസിലിനൊപ്പം നായകന്‍ സുരാജ് വെഞ്ഞാറമൂടൂം നായിക നിമിഷയും ഒരുമിനിട്ട് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നു.


thondimuthal

ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ, മഹേഷിന്റെ പ്രതികാരം പോലെ തന്നെ സാധാരണക്കാരന്റെ ജവീതവുമായി ഏറ്റവുമടുത്ത് നില്‍ക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അത് തന്നെയാണ് സിനിമയെ വിജയത്തിലേക്ക് എത്തിച്ചതും.


നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ബിജിപാലാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. പത്രപ്രവര്‍ത്തകനായ സജീവ് പാഴൂറാണ് കഥയും തിരക്കഥയും സംഭാഷണവും.


English summary
Success trailer of ThondiMuthalum Driksakshiyum

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam