'മൗത്ത് പബ്ലിസിറ്റിയിലൂടെ തരം​ഗമായ സിനിമകൾ', ലിസ്റ്റിൽ ഹോമും ഭീമന്റെ വഴിയും വരെ!

പണ്ട് സിനിമ കണ്ട് അഭിപ്രായം ചോദിക്കുമ്പോൾ കൂടെ ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു... വല്ല കഥയുമുള്ള പടവുമാണോ എന്നത്. സിനിമ കണ്ടതിന് ശേഷം അതിന്റെ കഥ സുഹൃത്തുക്കളുമായി പങ്കുവെക്കുന്ന രീതിയും ഉണ്ടായിരുന്നു. അതായത് കഥയറിഞ്ഞാൽ സിനിമ കാണുന്നതിന് തുല്യം എന്നായിരുന്നു അന്നത്തെ കാഴ്ചപ്പാട്. കഥയില്ലാത്ത സിനിമയാണെന്നുള്ള ഒരു മൗത്ത് പബ്ലിസിറ്റി മതി. ആ സിനിമയുടെ പരാജയത്തിന്. എന്നാൽ ഇന്ന് കഥ മാറി. ഒരു സിനിമ റിലീസ് ചെയ്താൽ അടുത്തുള്ള സുഹൃത്തിനോട് ചോദിക്കും... കൊള്ളാമെന്ന് പറഞ്ഞാൽ എങ്ങനെയെങ്കിലും സിനിമ കണ്ട് മറ്റുള്ളവരെ കൂടി അത് കാണാൻ പ്രേരിപ്പിക്കുന്നതാണ് ഇന്നത്തെ രീതി. അങ്ങനെ വിജയമായ നിരവധി സിനിമകൾ 2021ൽ മലയാളത്തിലുണ്ടായിട്ടുണ്ട്.

വലിയ കൊട്ടും ഘോഷവും ആരവും ഇല്ലാതെ വന്നിട്ട് പോലും മികച്ച സ്വീകരണവും പ്രതീക്ഷിച്ചതിലും വലിയ വിജയവും ഇത്തരം കൊച്ചു സിനിമകൾക്ക് നേടാൻ കഴിഞ്ഞു. വലിയ ബജറ്റില്ലാതെ, സ്റ്റാർ കാസ്റ്റ് ഇല്ലാതെ നല്ല കഥയും അവതരണ രീതിയും റിയലിസ്റ്റിക്ക് അനുഭവവും മാത്രമാണ് പ്രേക്ഷകർ ഇത്തരം സിനിമകൾ ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഇടയാക്കിയത്. അത്തരം ചില സിനിമകൾ ഇതാ...

ഓപ്പറേഷൻ ജാവ

വലിയ താര നിരയുടെ പിൻബലങ്ങൾ ഒന്നുമില്ലെങ്കിലും കെട്ടുറപ്പുള്ള തിരക്കഥയുടെയും വളരെ കയ്യടക്കത്തോടെയുള്ള അഭിനേതാക്കളുടെ പ്രകടനം കൊണ്ടും രണ്ട് മണിക്കൂർ അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്ന അനുഭവം നൽകാൻ കഴിഞ്ഞ സിനിമയായിരുന്നു ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി എന്ന നവാ​ഗത സംവിധായകനാണ് ഓപ്പറേഷൻ ജാവ സംവിധാനം ചെയ്തത്. തൊഴിൽരഹിതരായി നടക്കുന്ന രണ്ട് ചെറുപ്പക്കാർ സാഹചര്യവശാൽ കേരള പോലീസിന്റെ സൈബർ സെല്ലിൽ താൽക്കാലിക ജോലിക്കാരാകുന്നതും അവർ ഭാഗമാകുന്ന ഒന്നിലധികം കേസുകളുടെ അന്വേഷണവുമാണ് സിനിമയുടെ കഥ. സാധാരണ ത്രില്ലർ സ്വഭാവമുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒന്നിലധികം ഓപ്പറേഷനുകൾ ആണ് ഓപ്പറേഷൻ ജാവയിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. സൈബർ സെല്ലിന്റെ പരിമിതികളും കേരളത്തിൽ പെരുകി വരുന്ന സൈബർ ക്രൈമുകളുടെ എണ്ണവും സൈബർ ക്രൈമുകളിൽ പ്രതികളെ കണ്ടെത്താനും പിടി കൂടാനുമുള്ള സൈബർ നിയമങ്ങളുടെ പോരായ്മകളും ചെറിയ രീതിയിൽ ആണെങ്കിലും സിനിമ പറഞ്ഞുവെക്കുന്നുണ്ട്. ലുക്മാൻ, ബാലു വർഗീസ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെക്കൂടാതെ ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, വിനായകൻ, ഷൈൻ ടോം ചാക്കോ, ബിനു പാപ്പു എന്നിവരെല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ സിമ്പിളും പവർഫുള്ളുമാണെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

ജോജി

ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ പിറവികൊണ്ട സിനിമയായിരുന്നു ജോജി. 2021ൽ പുറത്തിറങ്ങിയ സിനിമകളിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെട്ട സിനിമകളിൽ ഒന്നുകൂടിയായിരുന്നു ജോജി. കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സിനിമ ഒടിടി റിലീസായിരുന്നു. സ്വന്തം ലക്ഷ്യത്തിലെത്താൻ ത്വരയുള്ള, സാഹചര്യത്തിന്റെ ആനുകൂല്യങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത നിസ്സഹായനും എന്നാൽ മനസ്സിന്റെ തെറ്റായ തെരഞ്ഞെടുപ്പുകളിൽ പടുകുഴിയിലേക്ക് വീണുപോവുകയും ചെയ്യുന്ന ജോജി എന്ന യുവാവിന്റെ കഥയാണ് ജോജി പറഞ്ഞത്. വില്യം ഷെക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകം മാക്ബെത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ജോജിക്ക് ദിലീഷ് പോത്തൻ കഥയെഴുതിയത്. ബേസിൽ ജോസഫ്, ബാബു രാജ്, ഉണ്ണിമായ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹോം

റോജിൻ തോമസിന്റെ സംവിധാനത്തിൽ തിയേറ്ററിലെത്തിയ സിനിമയായിരുന്നു ഹോം. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, നസ്ലെൻ എന്നിവരാണ് പ്രധാന താരങ്ങളായി എത്തിയത്. നമ്മുടെ വീടും ചുറ്റുപാടും സ്‌ക്രീനിൽ കണ്ടാൽ എങ്ങനെ ഉണ്ടാവുമോ അതുപോലെയാണ് ഹോം സിനിമ ഒരുക്കിയിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും നമ്മൾ കണ്ട കാര്യങ്ങൾ അല്ലെങ്കിൽ ഒരിക്കൽ എങ്കിലും നമ്മൾ ചെയ്ത പ്രവർത്തികൾ അതാണ് ഹോം എന്ന സിനിമ അവതരിപ്പിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു.

തിങ്കളാഴ്ച നിശ്ചയം

താരരാജാക്കന്മാരുടെ സാന്നിധ്യമില്ലാതെയും ആഡംബരമായ സെറ്റും ലൊക്കേഷനും വർണശബളമായ പാട്ടുമില്ലാതെയും മലയാള സിനിമകൾ സൃഷ്ടിക്കാമെന്ന് തെളിയിച്ച സിനിമയായിരുന്നു തിങ്കളാഴ്ച നിശ്ചയം. ശക്തമായ തിരക്കഥയും അത് പ്രേക്ഷകന്റെ മനസ്സിൽ സ്പർശിക്കും വിധം അവതരിപ്പിക്കാൻ കഴിഞ്ഞതും നടന്മാരുടെ പക്വതയാർന്ന പ്രകടനവും കൊണ്ടാണ് തിങ്കളാഴ്ച നിശ്ചയം ശ്രദ്ധിക്കപ്പെട്ടത്. കന്നഡ ചിത്രങൾ സംവിധാനം ചെയ്തിട്ടുള്ള കാഞ്ഞങ്ങാട് സ്വദേശി സെന്ന ഹെഗ്ഡെയാണ് തിങ്കളാഴ്ച നിശ്ചയം സംവിധാനം ചെയ്തത്. ചില പ്രത്യേക കാരണത്താൽ പെണ്ണുകാണൽ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അതായത് തിങ്കളാഴ്ച വളരെ പെട്ടെന്ന് കല്യാണനിശ്ചയം നടത്തേണ്ടി വരുന്ന ഒരു വീടും അവിടത്തെ വീട്ടുകാരുടെയും കഥയാണ് സിനിമ പറയുന്നത്.

ഭീമന്റെ വഴി

അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതിയ തമാശയ്ക്ക് ശേഷം അഷ്‌റഫ്‌ ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. കുറച്ച് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് വഴിയുണ്ടാക്കാനുള്ള ശ്രമങ്ങളും അതിൽ നേരിടുന്ന തടസങ്ങളുമാണ് സിനിമയുടെ കഥ. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും അടക്കമുള്ള താരനിരയാണ് സിനിമയിൽ അണിനിരന്നത്.

Read more about: year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X