»   »  സുചി ലീക്ക്‌സ് യുവാക്കളെ വഴിത്തെറ്റിക്കും, അവരെ അറസ്റ്റ് ചെയ്യണമെന്ന് ഐഎന്‍എല്‍പി ആവശ്യപ്പെട്ടു

സുചി ലീക്ക്‌സ് യുവാക്കളെ വഴിത്തെറ്റിക്കും, അവരെ അറസ്റ്റ് ചെയ്യണമെന്ന് ഐഎന്‍എല്‍പി ആവശ്യപ്പെട്ടു

Posted By:
Subscribe to Filmibeat Malayalam

ദിവസങ്ങള്‍ കൊണ്ട് തെന്നിന്ത്യയിലെ സിനിമതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗായിക സുചിത്രക്ക് കഴിഞ്ഞിരുന്നു. സുചി ലീക്ക്‌സിലുടെ ട്വിറ്ററിലുടെ പരന്നത് പല താരങ്ങളുടെയും സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടെകളും വീഡിയോകളുമായിരുന്നു.

എന്നാല്‍ സുചിത്രയും താരങ്ങളും യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നാഷണല്‍ ലീഗ് രംഗത്തെത്തി.

പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

സുചി ലീക്ക്‌സിലുടെ പുറത്ത് വന്നതൊക്കെ ഞെട്ടിക്കുന്നതാണ്. അതില്‍ വിശദമായ അന്വേഷണം വേണം. അതിന് ആദ്യം സുചിത്രയെയും താരങ്ങളെയും അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

ഐഎന്‍എല്‍പി പറയുന്നത്

സുചി ലീക്ക്‌സിലുടെ ദൃശ്യങ്ങള്‍ പുറത്തു വന്ന താരങ്ങള്‍ക്കെല്ലാം തമിഴ്‌നാട്ടില്‍ നിരവധി ആരാധകരാണുള്ളതെന്നും അവരെല്ലാം താരങ്ങളെ അനുകരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഐഎന്‍എല്‍പി പറയുന്നത്. ന്യൂസ് മിനിറ്റിനോടാണ് ഐഎന്‍എല്‍പി നേതാവ് ജെ അബ്ദുള്‍ റഹീം പറഞ്ഞത്.

സുചി ലീക്ക്‌സില്‍ ചിത്രങ്ങളും വിഡീയോകളും നിറയുന്നു

ദിനംപ്രതി സുചി ലീക്ക്‌സില്‍ ചിത്രങ്ങളും വിഡീയോകളും നിറയുകയാണ്. ഇതിനകം പുറത്ത് വന്നിരിക്കുന്ന നടി നടന്മാരുടെതിന് പുറമെ മറ്റ് താരങ്ങളുടെയും വന്നു കൊണ്ടിരിക്കുകയായിരുന്നു

ഇന്ന് വന്നതില്‍ പ്രധാനപ്പെട്ടത്

ഇന്ന് സുചി ലീക്ക്‌സില്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രധാനപ്പെട്ടത് തെന്നിന്ത്യന്‍ നടി സമാന്തയുടെതായിരുന്നു. സമാന്തയുടെ ഫോട്ടെ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്.

മലയാളത്തിലേക്കും

മലയാളത്തിലെ നടിമാരുടെയും ചിത്രങ്ങളും വിഡീയോകളും സുചി ലീക്ക്‌സിലുടെ പുറത്ത് വന്നിരുന്നു. അതില്‍ ഞെട്ടിക്കുന്നത് നസ്‌റിയയുടെ പേരില്‍ വന്നിരിക്കുന്ന വിഡീയോയായിരുന്നു. നസ്രിയ ഫൈ്‌ലിയിങ് കിസ് നല്‍കുന്ന വിഡീയോ ആയിരുന്നു അത്.

English summary
Suchi leaks will mislead Indian youth,arrest all says national league party

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam