ഫോണിലൂടെ ചെയ്യാമോ? അശ്ലീല സന്ദേശത്തിന് കിടിലന്‍ മറുപടി നല്‍കി നടി സുചിത്ര കൃഷ്ണമൂര്‍ത്തി!

ബോളിവുഡ് സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന അഭിനേത്രികളിലൊരാളായിരുന്നു സുചിത്ര കൃഷ്ണമൂര്‍ത്തി. അഭിനയത്തിന് പുറമേ ആലാപനത്തിലും എഴുത്തിലുമെല്ലാം അവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു ഈ താരം അഭിനയരംഗത്തേക്ക് എത്തിയത്. ബോളിവുഡില്‍ മാത്രമല്ല കിലുക്കാംപെട്ടി എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും താരമെത്തിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശേഖര്‍ കപൂറിനെയായിരുന്നു സുചിത്ര വിവാഹം ചെയ്തത്. 2007 ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തനിക്ക് ലഭിച്ച മോശം സന്ദേശം പരസ്യമാക്കിയാണ് രംഗത്തുവന്നിട്ടുള്ളത്. ട്വിറ്ററിലൂടെയായിരുന്നു താരം ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്. നാഷണല്‍ പ്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തപത്തില്‍ ഉപദ്രവിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് തനിക്ക് ഈ സന്ദേശം ലഭിച്ചതെന്നും സുചിത്ര വ്യക്തമാക്കിയിട്ടുണ്ട്.

Suchitra Krishnamoorthy

ട്വിറ്ററിലൂടെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയതിനോടൊപ്പം തന്നെ മുംബൈ പോലീസിന്റെ സൈബര്‍ വിഭാഗത്തെയും ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും കര്‍ശന നടപടി സ്വീകരിക്കാമെന്നും മുംബൈ പോലീസ് മറുപടി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും താരങ്ങള്‍ എത്തിയിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുചിത്രയെത്തേടി നിരവധി അവസരങ്ങളായിരുന്നു എത്തിയത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകനുമായുള്ള വിവാഹം. അധികം വൈകാതെ ഇരുവരും വഴിപിരിയുകയായിരുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X