അവന്‍ തന്നെയാണ് ആദി, കണ്ടിട്ട് മതിവരുന്നില്ല, അപ്പുവിനെ ആദിയായി കണ്ടപ്പോള്‍ സുചിത്ര പറഞ്ഞത്?
മോഹന്‍ലാലിന് പിന്നാലെ പ്രണവും മലയാള സിനിമയുടെ സ്വന്തമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ആദിക്ക് മികച്ച സ്വീകരണമാണ് ആരാധകരും സിനിമാലോകവും നല്‍കിയത്. താരപുത്രനെന്ന നിലയില്‍ നേരത്തെ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചിരുന്നത്. ആദി റിലീസായപ്പോഴും അത് തുടരുകയാണ്.
പ്രിവ്യൂ ഷോയ്ക്ക് മാത്രമല്ല തിയേറ്ററുകളിലേക്ക് എത്തിയപ്പോവും സുചിത്രയും മോഹന്‍ലാലും ആദി കണ്ടു. അജോയ് വര്‍മ്മയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ മുംബൈയിലാണ്. അവിടെ വെച്ചാണ് അദ്ദേഹം സിനിമ കണ്ടത്. ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയ്‌ക്കൊപ്പമാണ് സുചിത്ര സിനിമ കണ്ടത്.

ആദിയായി അപ്പു
മോഹന്‍ലാലിന്റെയും സുചിത്രയുടെയും മകനായ അപ്പു ഇപ്പോള്‍ ആദിയാണ്. കേരളക്കര ഒന്നടങ്കം ഈ ചെറുപ്പക്കാരനൊപ്പമാണ് ഇപ്പോള്‍. നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സുചിത്രയുമെത്തി
ആരാധകര്‍ മാത്രമല്ല ആദിയെക്കുറിച്ച് വാചാലരാവുന്നത്. പ്രണവിന്റെ അമ്മയായ സുചിത്രയുമുണ്ട് അക്കൂട്ടത്തില്‍. ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയ്‌ക്കൊപ്പം സിനിമ കാണാനെത്തിയ സുചിത്രയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സുചിത്രയുടെ പ്രതികരണം
നന്നായിട്ടുണ്ട്, രണ്ടാമത്തെ തവണയാണ് കാണുന്നത്. ഇഷ്ടപ്പെട്ടു. കണ്ടിട്ട് മതിയാവുന്നില്ല അതോണ്ടാണ് വീണ്ടും കാണുന്നതെന്നും സുചിത്ര പറയുന്നു.

നാച്ചുലറായി ചെയ്തിട്ടുണ്ട്
നാച്ചുലറായി ചെയ്തിട്ടുണ്ട്. അപ്പു അവനായിത്തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അവന് താല്‍പര്യമുള്ള കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണുന്നതെന്നും സുചിത്ര കൂട്ടിച്ചേര്‍ക്കുന്നു.

തായ്‌ലന്‍ഡില്‍ പോയി
സിനിമയക്ക് വേണ്ടി നടത്തി തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തായ്‌ലന്‍ഡില്‍ പോയിരുന്നു, പാര്‍ക്കൗര്‍ പഠിച്ചിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.
വീഡിയോ കാണാം
പ്രണവിന്‍റെ ആദി കണ്ടതിന് ശേഷമുളള സുചിത്രയുടെ പ്രതികരണം കാണൂ.


Click it and Unblock the Notifications