»   » മകന്റെ ആദ്യ സിനിമ കാണാന്‍ സുചിത്ര തിയേറ്ററിലെത്തി, കൂടെ ആന്റണിയുടെ ഭാര്യ; ചിത്രം വൈറലാകുന്നു

മകന്റെ ആദ്യ സിനിമ കാണാന്‍ സുചിത്ര തിയേറ്ററിലെത്തി, കൂടെ ആന്റണിയുടെ ഭാര്യ; ചിത്രം വൈറലാകുന്നു

Written By:
Subscribe to Filmibeat Malayalam

മുന്‍പൊരു താരപുത്രനും ലഭിക്കാത്ത സ്വീകരണമാണ് പ്രണവ് മോഹന്‍ലാലിന് മലയാള സിനിമയില്‍ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ആദി എന്ന ആദ്യ ചിത്രം റിലീസ് ചെയ്യുമ്പോള്‍ മലയാള സിനിമ ഒന്നടങ്കം താരപുത്രനെ പ്രശംസിയ്ക്കുന്നു.

ഞാന്‍ നോക്കുമ്പോള്‍ പ്രണവ് കട്ടിലിനടിയില്‍ കിടന്ന് ഉറങ്ങുന്നു, ഓണ്‍സ്‌ക്രീന്‍ 'മോഹന്‍ലാല്‍' പറയുന്നു


തിയേറ്ററുകളില്‍ ആര്‍പ്പുവിളിയും കരഘോഷങ്ങളും കൊട്ടും വാദ്യവുമൊയി ആരാധകര്‍ ആദി എന്ന ചിത്രത്തെ വരവേറ്റു. തിയേറ്ററിലേക്കുള്ള ആള്‍ക്കാരുടെ കുത്തൊഴുക്കിലിതാ ഒരു അമ്മയും!!. പ്രണവ് മോഹന്‍ലാലിന്റെ അമ്മ!!


suchitra-at-theater

ഇതുവരെ മോഹന്‍ലാലിന്റെ ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ സുചിത്ര ഇതുപോലെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ വന്നതായി കേട്ടിട്ടില്ല. എന്നാല്‍ ഒരമ്മ അങ്ങനെയല്ലല്ലോ.. ആദി കാണാന്‍ സുചിത്ര തിയേറ്ററിലെത്തിയ ചിത്രം വൈറലാകുന്നു.


ഭര്‍ത്താവിന്റെ സന്തത സഹചാരിയും ആദിയുടെ നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിനും ഭാര്യയ്ക്കുമൊപ്പമാണ് സുചിത്ര ആദി കാണാനെത്തിയത്. എറണാകുളം പത്മ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് താരപത്‌നി സിനിമ കണ്ടു.


ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയില്‍ ലെനയാണ് പ്രണവിന്റെ അമ്മ വേഷത്തിലെത്തിയത്. സിദ്ധിഖ് അച്ഛനായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കുള്ള ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. അതിഥി രവി, അനുശ്രൂ, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

English summary
Suchithra watched first day first show of Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam