»   » ധനുഷിന്റെയും നടിമാരുടെയും രഹസ്യചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക സുചിത്ര കാര്‍ത്തിക്... എല്ലാം വൈറൽ!!!

ധനുഷിന്റെയും നടിമാരുടെയും രഹസ്യചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക സുചിത്ര കാര്‍ത്തിക്... എല്ലാം വൈറൽ!!!

Posted By: Kishor
Subscribe to Filmibeat Malayalam

തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് സുചിത്ര കാര്‍ത്തിക്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ് ഇപ്പോള്‍.

Read Also: സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട.. പൊട്ടിത്തെറിച്ച് ചാര്‍മിള!

Read Also: കുറ്റം മുഴുവന്‍ പെണ്‍കുട്ടിക്ക്.. എന്തുകൊണ്ട് വൈദികനെ തടഞ്ഞില്ല... ശാലോം മാഗസിന്‍ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

Read Also: മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന 17 മലയാളം സൂപ്പര്‍ താരങ്ങള്‍!!

ചിത്രങ്ങള്‍ ട്വിറ്ററിലൂടെ

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഗായികയും റേഡിയോ ജോക്കിയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചിത്രങ്ങള്‍ പിടുത്തംവിട്ടു എന്ന് തോന്നിയതോടെ സുചിത്ര കാര്‍ത്തിക് ഇതെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്തൊക്കെ ചിത്രങ്ങള്‍

തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്, നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്പായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞില്ല ഇനിയുമുണ്ട്

വെയിറ്റ് ഫോര്‍ മോര്‍ ഷോക്ക്‌സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു. പിന്നാലെ ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു.

ദിവ്യദര്‍ശിനിയുടെ ലീലകള്‍

പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

നടിമാരും നടന്മാരും

സോ കോള്‍ഡ് അഡ്ജസ്റ്റ്‌മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്‌സ്‌പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

താരങ്ങള്‍ക്കൊപ്പം ആരൊക്കെ

സംഗീത സംവിധായകന്‍ അനിരുദ്ധിനൊപ്പം നടി ആന്‍ഡ്രിയയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇത്. ധനുഷിനൊപ്പം ഉണ്ടായിരുന്നതാകട്ടെ പ്രമുഖ നടി തൃഷയും. ഹന്‍സികയുടെ ഒരു പാര്‍ട്ടിയിലെടുത്ത ചിത്രങ്ങളാണ് പോസ്റ്റായത്.

അക്കൗണ്ട് പ്രൈവറ്റാക്കി

എന്നാല്‍ തന്റെ ചെയ്തികള്‍ കടന്നുപോയി എന്ന് തോന്നിയിട്ടോ അതോ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് കൊണ്ടോ സുചിത്ര കാര്‍ത്തിക് ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തു. ഇനി പ്രത്യേക അനുവാദമുള്ളവര്‍ക്ക് മാത്രമേ സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ കാണാന്‍ പറ്റൂ.

എവിടെയാണ് തുടക്കം

മലയാളത്തിലെ പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തിന് പിന്നാലെയാണ് ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക് തനിക്ക് നേരെ ഉണ്ടായ ഒരു ആക്രമണം തുറന്നെഴുതിയത്. ഈ സംഭവം ട്വിറ്ററിലൂടെയാണ് ഗായിക ആരാധകരെ അറിയിച്ചത്.

കൈ പിടിച്ച് തിരിച്ചു

കൈയ്യില്‍ ചോരകരിവാളിക്കും വിധം ആരോ കൈ പിടിച്ചു തിരിച്ച് ഈ വിധമാക്കിയിരിക്കുന്നു എന്നാണ് സുചിത്ര എഴുതിയത്.. രാത്രി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. നടന്‍ ചിമ്പുവിനൊപ്പം ധനുഷും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം വന്ന ടീമിലെ ഏതോ ഒരംഗമാണ് സുചിത്രയുടെ കൈ ഇങ്ങനെ ആയതിന് ഉത്തരവാദി എന്നാണ് പറയപ്പെടുന്നത്

ഈ സംഭവം വിവാദമായി

എന്തായാലും സുചിത്രയുടെ ട്വീറ്റ് വൈറലായി. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായി. ധനുഷിനെതിരെ പലരും രംഗത്ത് എത്തി. നടനെതിരെയുള്ള ട്വിറ്ററില്‍ ട്രോളുകള്‍ നിറഞ്ഞു. ധനുഷിന്റെ ആരാധകര്‍ സുചിത്രയെയും ട്രോള്‍ ചെയ്തു.

English summary
Singer Suchitra released pictures of Dhanush, DD, Hansika, and Anirudh on twitter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam