»   » സുചിത്ര പുലിമുരുന്‍ കണ്ടത് രണ്ട് തവണ, റിലീസ് തിയതി തന്നെ കണ്ടത് ഏറെ നാളുകള്‍ക്ക് ശേഷം!

സുചിത്ര പുലിമുരുന്‍ കണ്ടത് രണ്ട് തവണ, റിലീസ് തിയതി തന്നെ കണ്ടത് ഏറെ നാളുകള്‍ക്ക് ശേഷം!

Posted By:
Subscribe to Filmibeat Malayalam

ആരാധകരെ പോലെ തന്നെ മോഹന്‍ലാലിന്റെ കുടുംബവും പുലിമുരുകന് വേണ്ടി കാത്തിരിക്കുവായിരുന്നു. മോഹന്‍ലാലിനൊപ്പം പ്രിവ്യു ഷോ കണ്ട സുചിത്ര റിലീസ് ദിവസം വീണ്ടും പുലിമുരുകന്‍ കാണാനെത്തി. മോഹന്‍ലാലിന്റെ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സുചിത്ര കാണുന്നത് തന്റെ ഓര്‍മയില്‍ ഇത് ആദ്യമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

അതേ സമയം റിലീസ് ദിവസം മോഹന്‍ലാല്‍ സ്ഥലത്തില്ല. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സിംലയിലാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ തിരിക്കിലാണ്. ചിത്രത്തിലെ ഒരു ഗാനരംഗം ഷൂട്ട് ചെയ്യാനാണ് മോഹന്‍ലാല്‍ സിംലയില്‍ പോയത്.


പ്രണവ് കണ്ടത് ചെന്നൈയില്‍

പ്രണവ് മോഹന്‍ലാല്‍ ചെന്നൈയില്‍ നിന്നാണ് പുലിമുരുകന്‍ കണ്ടത്.


വമ്പന്‍ വരവേല്‍പ്പ്

കാത്തിരുന്ന് എത്തിയ പുലിമുരുകന് വമ്പന്‍ വരവേല്‍പ്പ്. ഇന്ത്യയില്‍ 325 തിയേറ്ററുകളിലായാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിലെ 160 തിയേറ്ററുകളിലും പുറത്ത് 165 തിയേറ്ററുകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.


കളക്ഷനെ കുറിച്ച്

തിക്കും തിരക്കും കാരണം തിയേറ്ററുകളില്‍ കാലു കുത്താന്‍ പോലും കഴിയാത്ത അവസ്ഥ. ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.


ബിഗ് ബജറ്റ് ചിത്രം

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.


നിര്‍മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്.


English summary
Suchitra Watch Pulimurugan two times.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam