twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    sudani: പ്രശ്നങ്ങൾ അവസാനിച്ചു!! കേരളത്തിൽ വിവേചനമില്ല, എല്ലാവർക്കും നന്ദി മാത്രം സാമുവൽ

    വിവാദമുയർത്തി കൊണ്ടുള്ള എല്ലാ ഫേസ്ബുക്ക് പോസ്റ്റും താരം പിൻവലിക്കാനും തയ്യാറായിട്ടുണ്ട്.

    |

    Recommended Video

    സുടു മോൻ കലക്കി , തിമിർത്തു | filmibeat Malayalam

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഡാനി ഫ്രം നൈജീരിയയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തി കയറുകയായിരുന്നു. എന്നാൽ ആ പ്രശ്നത്തിന് ഇപ്പോൾ പരിഹാരമുണ്ടായിരിക്കുകയാണ്.. ചിത്രത്തിൽ അഭിനയിച്ചതിന് തനിയ്ക്ക് അർഹമായ പ്രതിഫലം നൽകാമെന്ന് സുഡാനിയുടെ നിർമ്മാതാക്കൾ അറിയിച്ചതായി നൈജീരിയൻ താരം സാമുവൽ റോബിൻസൺ പറഞ്ഞു. ഇതിനെ തുടർന്ന് വിവാദമുയർത്തി കൊണ്ടുള്ള എല്ലാ ഫേസ്ബുക്ക് പോസ്റ്റും താരം പിൻവലിക്കാനും തയ്യാറായിട്ടുണ്ട്.

     jinu joseph: മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് നിർത്തി!! വീണ്ടും ജിനു ജോസഫ് രംഗത്ത്... jinu joseph: മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് നിർത്തി!! വീണ്ടും ജിനു ജോസഫ് രംഗത്ത്...

    സുഡാനിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് തനിയ്ക്ക വർണ്ണവിവേചനം നേരിട്ടുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് സുഡാനി താരം രംഗത്തെത്തിയത്. ഈ പ്രസ്താവന പിന്നീട് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സാമുവലിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ് കേരളത്തിൽ നിന്ന് നൈജീരിയയിൽ മടങ്ങി എത്തിയതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

     anusree: ഗിയര്‍ മാറുമ്പം ക്ലച്ച് അമർത്തണേ! ഇല്ലെങ്കിൽ ഇതുപോലെയൊക്കെയാകൂം, വീഡിയോ കാണാം anusree: ഗിയര്‍ മാറുമ്പം ക്ലച്ച് അമർത്തണേ! ഇല്ലെങ്കിൽ ഇതുപോലെയൊക്കെയാകൂം, വീഡിയോ കാണാം

    തെറ്റിധാരണ മാത്രം

    തെറ്റിധാരണ മാത്രം

    തനിയ്ക്ക് അർഹമായ പ്രതിഫലം നൽകാതിരുന്നത് വംശീയ വിവേജനം കൊണ്ടാണെന്ന് നേരത്തെ സാമുവൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ അത് തെറ്റിധാരണ കൊണ്ടായിരുന്നുവെന്നും കേരളത്തിൽ വിവേചനമില്ലെന്നും നല്ല സൗഹൃദപരമായ അന്തരീക്ഷമാണെന്നും താരം ഇപ്പോൾ ഫേസ്ബുക്കിൽ കുറിച്ചു. ആശയ വിനിമയത്തിന്റെ തകരാണ് പ്രശ്നങ്ങൾ വഷളാക്കയത്. കൂടാതെ തന്റെ പ്രസ്താവന ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും സമുവൽ കൂട്ടിച്ചേർത്തു. കൂടാതെ പ്രശ്ന പരിഹാരത്തിനായി മുൻകൈ എടുത്ത മന്ത്രി തോമസ് ഐസകിനും മാധ്യമങ്ങൾക്കും ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും നന്ദിയും താരം അറിയിച്ചുട്ടുമുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കും

    ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കും

    ഫേസ്ബുക്കിലൂടെയാണ് സാമുവൽ തനിയ്ക്ക് കേരളത്തിൽ നിന്ന് വംശീയ ആതിക്രമം നേരിട്ടുവെന്ന് പുറം ലോകത്തെ അറിയിച്ചത്. കൂടാതെ ചിത്രത്തിൽ തനിയ്ക്ക് ലഭിച്ച പ്രതിഫലം ഉൾപ്പെടെ പുറത്തു വിട്ടിരുന്നു. ഇതെക്കെ പിൻവലിക്കാൻ തയ്യാറാണെന്നു താരം അറിയിച്ചിട്ടുണ്ടത്രേ. സുഡാനിയ്ക്ക് വേണ്ടി സാമുവലിനെ പരിചയപ്പെടുത്തി കൊടുത്ത നൈജീരിയൻ കമ്പനി ഇതു സംബന്ധമായി സാമുവലിനോട് സംസാരിക്കുകയും അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ പ്രതിഫലം നൽകാമെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

      മോശമായി പെരുമാറരുത്

    മോശമായി പെരുമാറരുത്

    കൂടാതെ ഫേസ്ബുക്കിലൂടെ മറ്റൊരു കാര്യവും താരം മലയാളി പ്രേക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഷൈജു ഖാലിദിനോടും സമീർ താഹിറിനോടും ചിത്രത്തിന്റെ സംവിധായകൻ സക്കരിയ്യയോടും വിദ്വേഷപരമായി പെരുമാറരുതെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ചിത്രത്തിന്റെ പ്രതിഫലമായി ലഭിക്കുന്ന തുകയുടെ ഒരു ഭാഗം വംശീയ വിദ്വേഷത്തിനെതിരെ പ്രവർത്തിക്കുന്ന ദ റെഡ് കാർഡ് ആന്റി റേസിസം സംഘടനയിലേയ്ക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

     വംശീയ അക്രമാണം

    വംശീയ അക്രമാണം

    സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു തനിയ്ക്ക് ലഭിച്ചത് ഒരു ലക്ഷത്തിൽ എൺപതിനായിരം രൂപ മാത്രമായിരുന്നുവെന്ന് സാമുവൽ അറിയിച്ചിരുന്നു. ഇത് വളരെ കുറവാണെന്നും മലയാളിത്തിലെ പുതുമുഖ താരങ്ങൾക്ക് ഇതിലും കൂടുതൽ രൂപ പ്രതിഫലം നൽകിയെന്നു താരം ആരോപിച്ചിരുന്നു. ഈ പ്രസ്താനയാണ് പിന്നീട് വൻ വിവാദങ്ങൾ സൃഷ്ടിച്ചത്. താരത്തെ പിന്തുണച്ച് സോഷ്യ‌ൽ മീഡിയയും മാധ്യമങ്ങളും രംഗത്തെത്തിയപ്പോൾ സുഡാനിയെ വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവർക്കെല്ലാവർക്കും അവസാനം മുട്ടുമടക്കേണ്ടി വന്നിരുന്നു.

    English summary
    sudani controversy solved, samuel withdrew his facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X