For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  sudani: കരാറിൽ പറ‍ഞ്ഞതിലും കൂടുതൽ നിനക്ക് തന്നില്ലേ! ഇനിയും തരും... സാമുവലിനോട് മറ്റൊരു താരം

  |

  സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട സാമുവലിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർ  ഞെട്ടലോടെയാണ് കേട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ  സിനിമയുമായി ബന്ധപ്പെട്ട നിരവധി പേർ രംഗത്തെത്തിയിരുന്നു. കുറച്ചു പേർ സാമുവലിനെതിരെ പ്രതികരിക്കുമ്പോൾ മറ്റു ചിലർ താരത്തെ തണുപ്പിക്കാനാണ് നോക്കുന്നത്. ഇപ്പോഴിത താരത്തെ സമാധാനിപ്പിച്ചു കൊണ്ട് സുഡാനിയിലെ മറ്റൊരു താരം നജീബ് രംഗത്തെത്തിയിട്ടുണ്ട്.

  sudani: ഇഞ്ഞീം വേണം ഇഞ്ഞീം വേണം, സുഡുമോനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്

  സംവിധായകൻ സക്കരിയയും നിർമ്മാതാക്ക‌ളും സാമുവലിനെ ഒരിക്കലും പറ്റിക്കില്ല എന്നാണ് നജീബ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇതിനും മുൻപും താരത്തെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കൊണ്ട്  സാമുവൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരിക്കുകയാണ്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രതൃക്ഷപ്പെടുന്ന പല പോസ്റ്റുകളും സാമൂവലിനെ പിന്തുണക്കുന്നതാണ്. താരത്തിനെ വിമർശിക്കുന്നവർക്ക് തക്കതായ മറുപടിയും ഇവർ നൽകുന്നുണ്ട്.

  robot Sophia: റോബോട്ട് സോഫിയയുമൊത്ത് വില്‍സ്മിത്തിന്റെ ഡേറ്റിംഗ്, സംഭവം പാളിപ്പോയി, വീഡിയോ വൈറൽ

  പറ്റിക്കില്ല

  പ്രിയപ്പെട്ട സാമുവൽ എന്ന ആമുഖത്തോടു കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.എന്താണ് നീ ഈ പറയുന്നത്. എത്ര സന്തോഷത്തിലാണ് നമ്മൾ കൂടിയിരുന്നതും, സ്നേഹം പങ്കു വച്ചതും. ഈ നന്മയിൽ പങ്കാളികളായ മുഴുവൻ മനുഷ്യരും പകർന്നത് നിസ്സീമമായ സമർപ്പണവും, നിഷ്കളങ്കമായ സ്നേഹവുമായതുകൊണ്ടല്ലേ,ഈ സിനിമ ഇത്ര ലോകോത്തര നിലവാരത്തിലായി തീർന്നത്.ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ മോഹമില്ലാതിരുന്ന ഈയുള്ളവൻ വരെ നടനായത് സക്കറിയയോടുള്ള സ്നേഹവും, കുറഞ്ഞ ചിലവിൽ ചെയുന്ന സിനിമ ആയതുകൊണ്ടുമല്ലേ സാമുവലേ എന്നും നജീബ് ഫേസ്ബുക്കിൽ കുറിച്ചു. എന്റെ സുഡൂ. ഒരിക്കലും സക്കറിയയും സമീർ താഹിറും ,ഷൈജുവും മുഹ്‌സിനും നിന്നെ പറ്റിക്കില്ല ഉറപ്പ് നിന്നെ ഇതിനു പ്രേരിപ്പിച്ചവർക്കും, നിനക്കും നല്ലത് മാത്രം ഭവിക്കട്ടെ!....
  കരാറിനനുസരിച്ചും അതിൽ കൂടുതലും നിനക്ക് തന്നില്ലേ. ഇനിയും തരാൻ സാധ്യതയുണ്ട്. സിനിമ ഇപ്പോഴും "ഹൗസ്ഫുൾ". ഇത് സഹികാൻ പററാതവരും ഉണ്ടാവും,സാമുവലേ...
  നിന്റെ കൂടെ കൂടിയവരെ ശ്രദ്ധികണം. പ്രിയനേ സ്നേഹം നജീബ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  അനുനയിപ്പിക്കാനുളള ശ്രമങ്ങൾ

  സാമുവേലിന്റെ ആരോപണം പുറത്തു വന്നതിനു ശേഷം അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്ന കൊണ്ടിരിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയയുമായി ബന്ധപ്പെട്ടവരും അല്ലാതെയുള്ള പ്രമുഖ വ്യക്തികൾ പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു. എല്ലാവകരും പറയുന്നത് താരത്തെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നാണ്. അത് മനസിലാക്കാൻ ശ്രമിക്കണമെന്നും ഇവർ അഭ്യർഥിക്കുന്നുണ്ട്. കൂടാതെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുയാണ് താരത്തിനു ലഭിക്കുന്നത്. ഫേസ്ബുക്ക് വഴി പ്രേക്ഷകർ ഇത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

  ഇനിയും വേണം

  സാമുവലിനെ പരിഹസിച്ച് നടൻ ജിനു സോസഫ് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിനെ കളിയാക്കിയത്. ഞാൻ അഭിനയിച്ച സിനിമകളുടെ നിർമ്മാതാക്കൾ അറിയാൻ എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിനിമ ചെയ്യുന്നതിനു മുൻപ് ഒപ്പിട്ട പ്രതിഫല കരാറുകളെ കുറിച്ച് നമുക്ക് മറക്കാം. എനിയ്ക്ക് ഇനിയും കൂടുതൽ വേണം. കാരണം നിങ്ങൾ ചെയ്ത സിനിമ ഇപ്പോൾ സൂപ്പർഹിറ്റായി ഓടുകയാണ്. സമീർ താഹീർ, അമൽ നീരദ്, അൻവർ റഷീദ് ... ഞാൻ കൂടുതൽ പ്രതിഫലം ആഗ്രഹിക്കുന്നു. ഇഞ്ഞീം വേണം ഇഞ്ഞീം വേണം. നിങ്ങൾ തന്ന പ്രതിഫലം വളരെ കുറവാണെന്നു എനിയ്ക്ക് അറിയാം.എന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ ആദ്യ സിനിമയിൽ പ്രതിഫലം പോലും ലഭിച്ചിട്ടില്ല. അടുത്ത സിനിമകൾക്ക് പതിനായിരം രൂപ കിട്ടിയത് തന്നെ കഷ്ടപ്പെട്ടാണ്. ഇഞ്ഞീം വേണം..ഇഞ്ഞീം വേണമെന്ന് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  തെറിവിളി

  മലയാളികളുടെ സിഡുമോനെ പരിഹസിച്ചതിനു നടൻ ജിനു ജോസഫിനെ വിമർശിച്ച് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ജിനുവിനെതിരെ കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. താങ്കൾക്ക് അഞ്ച് പൈസയ്‌ക്കോ പതിനായിരം രൂപയ്‌ക്കോ അഭിനയിക്കാം. കാരണം നിങ്ങള്‍ക്ക് ഇവിടെ കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള അവസരമുണ്ട്. അതല്ല ആ നൈജീരിയൻ താരത്തിന്റെ അവസ്ഥ. അയാള്‍ക്ക് ഇവിടെ കരിയര്‍ ഗ്രോത്ത് ഇല്ല. സമീര്‍ താഹിറിനും ഷൈജു ഖാലിദിനുമൊക്കെ മലപ്പുറത്തെ ഫുട്‌ബോള്‍ ക്ലബുകളില്‍നിന്ന് ഏതെങ്കിലും ഒരു നൈജീരിയക്കാരനെ വിളിച്ച് കളിപ്പിക്കാമായിരുന്നു. പക്ഷെ, അവര്‍ക്ക് ഒരു നടനെ വേണമായിരുന്നു എന്നത് കൊണ്ടാണ് സാമുവലിനെ കൊണ്ടുവന്നത്. ഒരു മാസം 20,000 രൂപയും എയര്‍പോര്‍ട്ട് അലവന്‍സായി ഏഴായിരം രൂപയുമാണ് സിനിമക്കാര്‍ നല്‍കിയത്. അത് ചൂഷണമല്ലായിരിക്കും പക്ഷെ തീര്‍ച്ചയായും ചൂഷണം തന്നെയാണെന്നു ജിനു ജോഫിനു നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

  English summary
  sudani from negira filim contraversy co actor facebook post

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more