Sudani from Nigeria: സത്യത്തിൽ ഈ ഉമ്മച്ചിമാർ ആരാണെന്ന് അറിയാമോ! ഇവർ ഒരു സംഭവമാണ്....
സരസ ചേച്ചി , സാവിത്രി ചേച്ചി സുഡാനിയിലെ 2 നായികമാർ എന്ന ആമുഖത്തോടു കൂടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്
ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത് ഈ രണ്ടും ഉമ്മമാരെ കുറിച്ചാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിമാരായി മാറിയ ബീയുമ്മയെന്ന് സരസ ബാലുശ്ശേരിയും ജമീലയായെത്തിയ സാവിത്രി ശ്രീധരനും. അധികം പ്രേക്ഷകർക്ക് സുപരിചമായ മുഖമല്ല ഇവരുടേത്. എന്നാൽ അഭിനയത്തിൽ മിടുമിടുക്കികളാണിവർ. നീണ്ട 55 വർഷത്തെ നാടക അഭിനയമാണ് ഇവരുടെ കൈമുതൽ. ഈക്കാലത്തിനിടെ തിരുവനന്തപുരം മുതൽ കാസർക്കോട് വരെ പലസ്ഥലങ്ങളിലും ഇവർ അരങ്ങ് തകർത്തിട്ടുണ്ട്. ഇതിനിടെ നിരവധി പുരസ്കാരങ്ങളാണ് ഇവരെ തേടി എത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഈ ഉമ്മമാരെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകനായ മുഹാഷിൻ എഴുതിയ കുറിപ്പാണ് . സരസ ചേച്ചി , സാവിത്രി ചേച്ചി സുഡാനിയിലെ 2 നായികമാർ എന്ന ആമുഖത്തോടു കൂടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ ഉടനീളം ഇവരുടെ നിഷ്കളങ്കമായ ചിരിയും കൊച്ചു കുട്ടികളുടെ വെപ്രാളവുമൊക്കെ ആയിരുന്നു ആ മുഖങ്ങളിൽ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ ഉമ്മമാരെയും കൊണ്ട് എറണാകുളത്തേക്ക് വരേണ്ടി വന്നു. ആ യാത്രയിൽ വെച്ചാണ് ഇവർക്ക് സിനിമയുടെ പോസ്റ്ററുകൾ കാണാൻ സാധിച്ചത്. അവരുടെ മുഖമുള്ള പോസ്റ്ററുകൾ വഴിയിലുടനീളം കാണാൻ തുടങ്ങിയതോടെ അവരുടെ ഉള്ളിലുണ്ടായ സന്തോഷം അതെത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമുണ്ടായിരുന്നു. രണ്ട്പേരും പിന്നിലിരുന്ന് പരസ്പരം പോസ്റ്ററുകൾ നോക്കി കൊണ്ട് ഓരോന്ന് പറഞ്ഞ് ചിരിക്കാൻ തുടങ്ങി. എന്നിട്ട് ഞങ്ങളോട് കഥ പറഞ്ഞു.
"55 വർഷമായി നാടകത്തിൽ.. നാടകമായിരുന്നു ജീവിതം. ഒരുപാട് സ്ഥലങ്ങളിൽ നാടകം കളിക്കാൻ പോയിട്ടുണ്ട് തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ഉള്ള പല സ്ഥലങ്ങളിലും നാടകങ്ങൾ കളിച്ചിട്ടുണ്ട്.. അങ്ങനെ 55 വർഷങ്ങൾ, അതിനിടയിൽ ഒരുപാട് അവാർഡുകൾ കിട്ടിയെങ്കിലും ഏറെ സന്തോഷം തന്ന വിഷയം മറ്റൊന്നായിരുന്നു. മികച്ച അഭിനേത്രിക്കുള്ള സ്റ്റേറ്റ് അവാർഡ്. ഈ അവാർഡ് 2 പേർക്കും കിട്ടിയതോടെ അവരുടെ സന്തോഷത്തിന് ഇരട്ടി മധുരം ഉണ്ടായി.
നീണ്ട 55 വർഷങ്ങളുടെ നാടക ജീവിതത്തിനിപ്പുറം ആദ്യമായി സക്കറിയയുടെ " സുഡാനി ഫ്രം നൈജീരിയയിലൂടെ"ഈ രണ്ട് ഉമ്മമാരും സിനിമയിലേക്കെത്തുകയാണ്. ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്.. നാളെ മലയാള സിനിമാ ലോകത്തിന് മാറ്റി നിർത്താൻ പറ്റാത്ത രണ്ട് വ്യക്തിത്വങ്ങളായിരിക്കും ഇവർ എന്നും മൂഹാഷിൻ


Click it and Unblock the Notifications