Soubin Shahir: കാല്‍പ്പന്തിന്റെ ആവേശം ചോരാതെ സുഡാനി ഫ്രം നൈജീരിയ! കളക്ഷനിലും സുഡാനി തകര്‍ത്തു!
സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗാതനായ സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. മാര്‍ച്ച് 23 തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് തുടക്കം തന്നെ വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലൊരുക്കിയ സിനിമ ഒരു സ്‌പോര്‍ട്‌സ് ഡ്രാമ സിനിമ അല്ലായിരുന്നെങ്കിലും ആ ഫീല്‍ നല്‍കുന്ന സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സെവന്‍സ് കളിക്കാനായി ലോക്കല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ചെലവുകൊടുത്ത് കൊണ്ടു വരുന്ന ആഫ്രിക്കന്‍ യുവാക്കള്‍ മലപ്പുറത്തെ ഗ്രാമങ്ങളിലെ ഒരു പതിവ് ദൃശ്യമാണ്. അവരെയാണ് സുഡാനികള്‍ എന്ന് വിളിക്കുന്നത്. സിനിമയിലും അതുപോലെ നൈജീരിയില്‍ നിന്നും വന്ന ഒരു സുഡാനിയെ ചുറ്റി പറ്റിയാണ് കഥയൊരുക്കിയിരിക്കുന്നത്. സാമുവല്‍ അബിയോളാ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനാണ് സിനിമയില്‍ സുഡാനിയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനും റോബിന്‍സണ്ണിനും നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരിക്കുകയാണ്.

തുടക്കം തന്നെ മികച്ച അഭിപ്രായം കിട്ടിയ സിനിമ ബോക്‌സോഫീസില്‍ കളക്ഷന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കേരളത്തില്‍ ആദ്യദിനം 100 തിയറ്ററുകളില്‍ നിന്നുമായിരുന്നു സുഡാനിയുടെ പ്രദര്‍ശനം നടത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 17 പ്രദര്‍ശനവും ലഭിച്ചു. അതില്‍ നിന്നും 4.2 ലക്ഷം രൂപ സിനിമ സ്വന്തമാക്കിയതായിട്ടാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചയുടെ അവസാനമായതിനാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും സിനിമ കളക്ഷന്റെ കാര്യത്തില്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. മള്‍ട്ടിപ്ലെക്‌സില്‍ നിന്ന മാത്രമല്ല കേരള ബോക്‌സ് ഓഫീസിലും സുഡാനിയ്ക്ക് മോശമില്ലാത്ത കളക്ഷന്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications











