twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു തട്ടിപ്പുകാരനല്ല! കേരളാ പോലീസിന്റെ ട്രോളില്‍ പ്രതികരണവുമായി സുഡാനി താരം

    By Prashant V R
    |

    സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് സാമുവല്‍ അബിയോള. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം മികച്ച പ്രകടനമായിരുന്നു നൈജീരിയന്‍ താരം കാഴ്ചവെച്ചിരുന്നത്. സുഡാനിക്ക് പിന്നാലെ മറ്റൊരു മലയാള ചിത്രത്തിലും സാമുവല്‍ അഭിനയിച്ചിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് സാമുവല്‍.

    കഴിഞ്ഞ ദിവസം കേരള പോലീസ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച ഒരു ട്രോള്‍ സാമുവലിനെ ചൊടിപ്പിച്ചിരുന്നു. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന നൈജീരിയന്‍ സംഘത്തെക്കുറിച്ചായിരുന്നു ട്രോള്‍. സുഡാനി ഫ്രെം നൈജീരിയയിലെ സാമുവലിന്റെ രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ട്രോള്‍.

    ഇതാണ് താരത്തെ

    ഇതാണ് താരത്തെ ചൊടിപ്പിച്ചത്. എല്ലാ നൈജീരിയക്കാരും തട്ടിപ്പുകാരല്ലെന്നും ഇതുപോലുളള സന്ദേശങ്ങള്‍ക്ക് തന്റെ ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാമുവല്‍ റോബിന്‍സണ്‍ പറയുന്നു.

    സാമുവല്‍ റോബിന്‍സണിന്റെ വാക്കുകളിലേക്ക്;

    ഇതുപോലുളള കാര്യങ്ങള്‍ക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുളള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണക്കുന്നില്ല,

    അതുമായി ബന്ധപ്പെടുന്നത്

    അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല. ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ ഒരു തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ നിരവധി അഴിമതികള്‍ ചൈനീസ് അല്ലെങ്കില്‍ വിയറ്റ്‌നാം ഉത്ഭവമാണ്. അവ നൈജീരിയന്‍ കോഡ് നാമങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു തട്ടിപ്പുകാരനല്ല. ഇത് ഞാന്‍ വിലമതിക്കുന്നില്ല.

    ആര്യയെ വെമ്പാലയെന്ന് വിളിച്ച് ഫുക്രുവും! വൈറലായി നടിയുടെ മറുപടിആര്യയെ വെമ്പാലയെന്ന് വിളിച്ച് ഫുക്രുവും! വൈറലായി നടിയുടെ മറുപടി

    നിങ്ങള്‍ ഒരു

    നിങ്ങള്‍ ഒരു ഇന്ത്യന്‍ മനുഷ്യനായതുകൊണ്ട് നിങ്ങള്‍ റേപ്പിസ്റ്റ് അല്ല. ഇവ സാമാന്യവല്‍ക്കരിക്കുന്നത് നിര്‍ത്തുക. ദശലക്ഷണക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് ക്രിയാത്മകമല്ല, നന്ദി. സാമുവല്‍ എബിയോള റോബിന്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിന്നാലെ സാമുവലിനെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

    ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടം വരുമായിരുന്നു! ഇപ്പോള്‍ അത് നിയന്ത്രിക്കാന്‍ സാധിക്കുന്നു: അനശ്വരചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടം വരുമായിരുന്നു! ഇപ്പോള്‍ അത് നിയന്ത്രിക്കാന്‍ സാധിക്കുന്നു: അനശ്വര

    തുടര്‍ന്ന് നടന്റെ പ്രതികരണം

    തുടര്‍ന്ന് നടന്റെ പ്രതികരണം വൈറലായതോടെ കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ നിന്നും ഈ ട്രോള്‍ നീക്കം ചെയ്തു. 2018ലാണ് സൗബിന്‍ ഷാഹിറും സാമുവലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ പുറത്തിറങ്ങിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്ചവെച്ചിരുന്നത്. സക്കറിയയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സുഡാനി ഫ്രം നൈജീരിയ നേട്ടമുണ്ടാക്കിയിരുന്നു. സൗബിന്‍ ഷാഹിറിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ.

    പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ശരണ്യാ മോഹന്‍പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ശരണ്യാ മോഹന്‍

    English summary
    Sudani from Nigeria Fame Samuel Abiola Robinson's Reaction About Kerala Police Troll
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X