ട്രോളന്മാരെ ഇത് വളരെ മോശമായി പോയി! സുഡു മോനെതിരെ വംശീയ അധിക്ഷേപം നടത്തി ട്രോള്‍! കാണൂ..
സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് സാമുവല്‍ റോബന്‍സണ്‍ അബിയോള. നൈജീരയില്‍ നിന്നുമെത്തിയ ഫുട്‌ബോള്‍ താരമായിട്ടാണ് സാമുവല്‍ സിനിമയിലഭിനയിച്ചത്. ചിത്രത്തിലൂടെ കേരളക്കര ഒന്നാകെ ഏറ്റടെുത്ത താരത്തെ സുഡുമോന്‍ എന്നായിരുന്നു മലയാളികള്‍ വിളിച്ചത്. സിനിമ ഹിറ്റായതോടെ തനിക്ക് തന്ന പ്രതിഫലം കുറഞ്ഞ് പോയെന്ന് പറഞ്ഞ് സാമുവല്‍ വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ വന്നൊരു ട്രോളിനെ കുറിച്ച് പരാതിയുമായി താരം എത്തിയിരിക്കുകയാണ്.

ഒരു മൃഗത്തിനും ഉപദ്രവം വരുത്തിയില്ലെന്ന് എഴുതി കാണിച്ച ചിത്രത്തില്‍ ഇക്കാര്യം വിട്ട് പോയെന്ന് പറയുന്നു. ചിത്രത്തിലെ രംഗത്തില്‍ പരിക്കേറ്റ് കിടക്കുന്ന സാമുവലിന്റെ ചിത്രമാണ് ട്രോളായി നല്‍കിയിരിക്കുന്നത്. കേരളത്തോട് വലിയ ഇഷ്ടമുള്ള സാമുവല്‍ അതെല്ലാം തുറന്ന് പറയാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മലയാളികളിൽ നിന്നും വംശീയ അധിഷേപമുണ്ടായതിനെ കുറിച്ച് വളരെ വേദനയോടെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്.
താനിത് വരെ നേരിട്ടതില്‍ ഏറ്റവും പ്രകടമായ വംശീയ അധിക്ഷേപമാണിതെന്നും ഒട്ടേറെ മലയാളികള്‍ സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും സാമുവല്‍ പറയുന്നു. പരിണാമ കാലത്തിന്റെ ആരംഭത്തില്‍ നില്‍ക്കുന്ന ചിലരുടെ ചിന്തയാണിതെന്നും ഒരുപാട് പേര്‍ ടാഗ് ചെയ്ത് ഇക്കാര്യം തന്നെ അറിയിച്ചെന്നും താരം പറയുന്നു. മനുഷ്യനെ ജനിച്ച വംശത്തിന്റെയും അവസ്ഥയുടെയും പേരില്‍ കളിയാക്കുന്നത് ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണ്. സുഡാനിയ്ക്ക് ശേഷം പര്‍പ്പിള്‍ എന്നൊരു മലയാള സിനിമയിലാണ് സാമുവല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











