സക്കരിയയുടെ തിരക്കഥയില്‍ ചില്‍ഡ്രന്‍സ്-ഫാമിലി മൂവി, 'മോമോ ഇന്‍ ദുബായ്' ടൈറ്റിൽ പോസ്റ്റര്‍ പുറത്ത്
ഹലാല്‍ ലൗ സ്റ്റോറിക്ക് പിന്നാലെ സംവിധായകന്‍ സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമ വരുന്നു. മോമോ ഇന്‍ ദുബായ് എന്ന് പേരിട്ട ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിലെ പ്രിയ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റിൽ പോസ്റ്റര്‍ പങ്കുവെച്ചത്. നവാഗതനായ അമീന്‍ അസ്ലമാണ് സിനിമ സംവിധാനം ചെയ്യുന്നത്. 'മോമോ ഇന്‍ ദുബായ്' ചിത്രീകരണം ഉടന്‍ ആരംഭിക്കും. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

അനീഷ് ജി മേനോന്‍, അനുസിത്താര, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. സിനിമയുടെ ചായാഗ്രഹണം ജിംഷി ഖാലിദാണ് ചെയ്യുന്നത്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, കാസ്റ്റിംഗ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹമ്മദ്, മേക്കപ്പ് ഹക്കീം കബീര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ ഗിരീഷ് അത്തോളി, സ്റ്റില്‍സ് സിനറ്റ് സേവിയര്‍, പബ്ലിസിറ്റി ഡിസൈന്‍ പോപ്കോണ്‍, പി ആർ - ആതിര ദിൽജിത്ത്.


Click it and Unblock the Notifications











