സുഡാനി ഫ്രം നൈജീരിയയിലെ 'കുറാ' ഫുട്‌ബോള്‍ ഗാനമെത്തി
ഏതുണ്ടെടാ കാല്‍പ്പന്തല്ലാതെ ഊറ്റം കൊള്ളാന്‍ വല്ലാതെ,
പന്തുകൊണ്ടൊരു നേര്‍ച്ച, ഫലം എന്തുകൊണ്ടും തീര്‍ച്ച,
കുറാ..കുറാ കുറാ..കുറാ.......
പന്തിനുള്ളില് കാറ്റ് നെഞ്ചിനുള്ളില് നീറ്റ്...ഗ്യാലറിയിലതാ..ബെറ്റ്..........
ഷഹബാസ് അമാന്‍ പാടി തിമര്‍ക്കുകയാണ്. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന 'സുഡാനി ഫ്രം നൈജീരിയ'യില്‍ നിന്നുള്ള ആദ്യ ഗാനമാണിത്. ഷഹബാസിന്റെ വരികള്‍ക്ക് റെസ് വിജയനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മാതാക്കളാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ സക്കരിയയാണ്. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന കോഴിക്കോടും മലപ്പുറവും തന്നെയാണ് ഷൂട്ടിങ് ലൊക്കേഷനാകുന്നത്.
നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്.
sudani from nigeria soubin shahir rex vijayan shahabaz aman സുഡാനി ഫ്രം നൈജീരിയ സൗബിന്‍ ഷഹീര്‍ റെക്സ് വിജയന് ഷഹബാസ് അമന്


Click it and Unblock the Notifications