»   » കേട്ടുമതിവരാതെ സുഡാനി ഫ്രം നൈജീരിയയിലെ ആ ഫുട്‌ബോള്‍ പാട്ട്: വീഡിയോ കാണാം

കേട്ടുമതിവരാതെ സുഡാനി ഫ്രം നൈജീരിയയിലെ ആ ഫുട്‌ബോള്‍ പാട്ട്: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിര്‍, സാമുവല്‍ എബിയോള എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലാത്തില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന്റെയും സാമുവലിന്റെയും പ്രകടനം മികച്ചുനിന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്.

കമ്മറസംഭവത്തിലെ ഒതേനന്‍ നമ്പ്യാര്‍ ഇങ്ങനെയാണെന്ന് സിദ്ധാര്‍ത്ഥ്: പുതിയ പോസ്റ്റര്‍ കാണാം

ആദ്യ ദിനം നുറു കണക്കിന് തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഹാപ്പി അവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കെഎല്‍ പത്തിനു വേണ്ടി തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന്റെ മുന്‍പായി പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം വന്‍സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളിലും മറ്റും ലഭിച്ചിരുന്നത്.

sudani from nigeraia

മായാനദിക്ക് വേണ്ടി ഹിറ്റ് ഗാനങ്ങളൊരുക്കിയ റെക്‌സ് വിജയനാണ് സുഡാനി ഫ്രം നൈജീരിയയുടെ സംഗീതം ചെയ്തിരിക്കുന്നത്. മുന്‍പ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മെലഡി ഗാനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. റെക്‌സ് വിജയന്‍ തന്നെ പാടിയ ചെറുകഥ പോലെ എന്ന ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. മായാനദിയിലെ ഗാനങ്ങള്‍ക്കു ശേഷം റെക്‌സ് വിജയന്റെതായി പുറത്തിറങ്ങിയ മികച്ച മെലഡികളിലൊന്നായിരുന്നു അത്.

sudani from nigeria

ചിത്രത്തില്‍ ഷഹബാസ് അമന്‍ പാടിയ മറ്റൊരു പാട്ടും ചിത്രം കണ്ട പ്രേക്ഷകര്‍ വീണ്ടും വീണ്ടും കേള്‍ക്കാനാഗ്രഹിക്കുന്നൊരു പാട്ടാണ്.എല്ലാവരും ഒരേ സ്വരത്തില്‍ ഗംഭീര ചിത്രമെന്നാണ് സുഡാനി ഫ്രം നൈജീരിയ കണ്ട ശേഷം സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലമായി ഏറെ നാളുകള്‍ക്ക് ശേഷം വന്ന മികച്ചൊരു ചിത്രമെന്നും ആളുകള്‍ ചിത്രത്തെ വിലയിരുത്തുന്നുണ്ട്.

Parole: സഖാവ് അലക്‌സിന് 'പരോള്‍'ലഭിക്കാന്‍ ഇനി 5ദിനം കൂടി, മമ്മൂട്ടിയുടെ വരവിനായി സിനിമാലോകം!

Dileep:ദിലീപിന്റെ കമ്മാരനും ഗ്രേറ്റ്ഫാദറിലെ മമ്മൂട്ടിയും തമ്മിൽ ഒരു ബന്ധമുണ്ട്! എന്താണെന്നു അറിയാമോ

English summary
sudani from nigeria football anthem song video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X