twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാമുവല്‍ പ്രതിഫലം കൂട്ടി ചോദിച്ചത് വെറുതേയല്ല! സുഡാനി കുതിക്കുന്നു, 13 ദിവസത്തെ കളക്ഷന്‍ ഇങ്ങനെ...!

    |

    മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക് എത്തി ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ സിനിമ സാധാരണക്കാരായ ചില ജീവിതങ്ങള്‍ അതുപോലെ തന്നെ പകര്‍ത്തി എടുത്തിയിരിക്കുകയാണ്. അത്രയധികം പ്രേക്ഷകരെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

    ആളൊരുക്കം ഓട്ടൻതുള്ളൽ അല്ല.. അമ്പരപ്പിക്കൽ ആണ്.. ശൈലന്റെ റിവ്യൂ!!ആളൊരുക്കം ഓട്ടൻതുള്ളൽ അല്ല.. അമ്പരപ്പിക്കൽ ആണ്.. ശൈലന്റെ റിവ്യൂ!!

    ഇടയ്ക്ക് സിനിമയുടെ പേരില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അതെല്ലാം പരിഹരിച്ചിരിക്കുകയാണ്. ഇപ്പോഴും സിനിമയ്ക്ക് നല്ല പ്രതികരണം തന്നെയാണ് കിട്ടുന്നത്. ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

    സുഡാനി വിജയത്തിലേക്ക്

    സുഡാനി വിജയത്തിലേക്ക്

    മാര്‍ച്ച് 23 നായിരുന്നു സുഡാനി ഫ്രം നൈജീരിയ റിലീസിനെത്തിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാതലമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ സക്കറിയ സംവിധാനം ചെയ്ത സിനിമയില്‍ സൗബിന്‍ ഷാഹിറിനൊപ്പം നൈജീരിയക്കാരന്‍ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം മുതല്‍ സാമുവലും മലയാളികളുടെ പ്രിയങ്കരനായിരുന്നു. സാമുവലിനൊപ്പം സിനിമയില്‍ രണ്ട് ഉമ്മമാരുടെ വേഷം ചെയ്തിരുന്നവര്‍ അസാധ്യ പ്രകടനം കാഴ്ച വെച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

    കളക്ഷനിലും മോശമില്ല..

    കളക്ഷനിലും മോശമില്ല..

    മികച്ച തുടക്കം കിട്ടിയ സിനിമ ബോക്‌സോഫീസില്‍ ഉയരത്തിലേക്ക് എത്തുകയാണ്. കേരളത്തില്‍ ആദ്യദിനം 100 തിയറ്ററുകളിലായിരുന്നു സുഡാനി പ്രദര്‍ശിപ്പിച്ചിരുന്നത്. മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മോശമില്ലാത്ത തുടക്കമായിരുന്നു കിട്ടിയിരുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് സിനിമയുടെ മള്‍ട്ടിപ്ലെക്‌സിലെ കളക്ഷനെ കുറിച്ചുള്ള ഏകദേശ ധാരണ പുറത്ത് വന്നത്. ആദ്യദിനം 17 പ്രദര്‍ശനമായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സുഡാനിക്ക് ലഭിച്ചിരുന്നതെങ്കിലും ആദ്യത്തെ ആഴ്ച കളക്ഷനില്‍ മിന്നുന്ന പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്.

    50 ലക്ഷം ക്ലബ്ബില്‍

    50 ലക്ഷം ക്ലബ്ബില്‍

    റിലീസിനെത്തി ആദ്യ മൂന്ന് ദിവസം കൊണ്ട് 16 ലക്ഷത്തിന് മുകളില്‍ നേടിയ സനിമ 50 ലക്ഷം ക്ലബ്ബില്‍ അനായാസം എത്തിയിരിക്കുകയാണ്. അടുത്തിറങ്ങിയ സിനിമകള്‍ക്ക് ലഭിക്കാത്തതിലും വേഗത്തിലാണ് സുഡാനി കുതിക്കുന്നത്. വെറും പത്ത് ദിവസം കൊണ്ടാണ് സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷം നേടിയിരിക്കുന്നത്. പതിമൂന്ന് ദിവസം കൊണ്ട് 69.40 ലക്ഷം നേടിയ സിനിമ വീണ്ടും കളക്ഷനില്‍ ഉയരങ്ങളിലേക്കുള്ള യാത്രയാണ്. ഈസ്റ്റര്‍ വിഷു കാലത്ത് നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. അതിനുള്ളില്‍ മികച്ചൊരു സ്ഥാനത്തെത്താന്‍ സുഡാനിയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.

    വിദേശത്തും..

    വിദേശത്തും..

    സുഡാനി ഫ്രം നൈജീരിയ വിദേശത്തേക്കും എത്തിയാന്‍ പോവുകയാണ്. യുഎഇ/ജിസിസി എന്നിവിടങ്ങളിലും സിനിമയ്ക്ക് മികച്ച പ്രതികരണം കിട്ടുമെന്ന കാര്യത്തില്‍ സംശയില്ല. അവിടെയും ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. പരീക്ഷക്കാലം കഴിഞ്ഞ് അവധി തുടങ്ങിയിരിക്കുന്നതിനാല്‍ സിനിമകള്‍ക്കെല്ലം വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ സീസണ്‍ ലക്ഷ്യമാക്കി ബിഗ് റിലീസായി പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ വരികയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ കഴിഞ്ഞ ദിവസം മുതല്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു.

    വിവാദങ്ങള്‍..

    വിവാദങ്ങള്‍..

    സുഡാനി റിലീസിനെത്തി നല്ല അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നതിനിടെ സിനിമയെ തേടി വിവാദങ്ങള്‍ എത്തിയിരുന്നു. സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോളാ റോബിന്‍സണ്‍ തനിക്ക് കിട്ടിയ പ്രതിഫലം കുറഞ്ഞ് പോയെന്നും മാത്രമല്ല താന്‍ വര്‍ണ വിവേചനത്തിന് ഇരയായെന്നും ചൂണ്ടി കാണിച്ച് എത്തുകയായിരുന്നു. സിനിമ ഹിറ്റായതോടെ കൂടുതല്‍ പ്രതിഫലം നല്‍കിയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രശ്‌നം പരിഹരിച്ചത്.

    ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!

    English summary
    Sudani From Nigeria is racing ahead at the box office!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X