twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെടാനൊരുങ്ങി സുഡാനിയും ടീമും! ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

    By Midhun
    |

    നവാഗതനായ സക്കറിയയുടെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍,സാമുവല്‍ റോബിന്‍സണ്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രമായി സൗബിന്‍ എത്തിയപ്പോള്‍ സുഡാനിയെ അവതരിപ്പിച്ചത് സാമുവല്‍ റോബിന്‍സണയിരുന്നു. കാല്‍പ്പന്തിന്റെ ആവേശം ചോരാതെ ഒന്നടങ്കം നിലനിര്‍ത്തിയ സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതീയിലുളള അവതരണമായിരുന്നു ഉണ്ടായിരുന്നത്.

    sudani from nigeria

    ആദ്യ ദിനം നൂറു തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.റിലീസ് ചെയ്ത തിയ്യേറ്ററുകളിലെല്ലാം തന്നെ മികച്ച കളക്ഷനോടെയും അഭിപ്രായത്തോടെയുമാണ് ചിത്രം മുന്നേറിയിരുന്നത്. ചിത്രത്തിലെ സൗബിന്റെയും സാമുവലിന്റെയും പ്രകടനം മികച്ചതായിരുന്നുവെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു. ചിത്രത്തിലെ രണ്ട ഉമ്മമാരായി അഭിനയിച്ച താരങ്ങളുടെ പ്രകടനവും എല്ലാവരും എടുത്തു പറഞ്ഞിരുന്നു.കെ.എല്‍ പത്ത് എന്ന ചിത്രത്തിന് ശേഷം മൊഹ്‌സിന്‍ പെരാരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരുന്നത്. ഹാപ്പി അവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. മായാനദിക്കു ശേഷം റെക്‌സ് വിജയന്‍ സംഗീതം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.

    നിങ്ങളുടെ മുഖ്യമന്ത്രിയാണ് സൂപ്പര്‍! മനസു തുറന്ന് വിജയ് സേതുപതിനിങ്ങളുടെ മുഖ്യമന്ത്രിയാണ് സൂപ്പര്‍! മനസു തുറന്ന് വിജയ് സേതുപതി

    ഇടയ്ക്ക് സാമുവലിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ചിത്രം വിവാദങ്ങളില്‍പ്പെട്ടിരുന്നു. തനിക്ക് ലഭിച്ച പ്രതിഫലം കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു സാമുവല്‍ രംഗത്തെത്തിയിരുന്നത്. എന്നാല്‍ പിന്നീട് സാമുവലിന്റെ പ്രശ്‌നം നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷൈദു ഖാലിദ് തുടങ്ങിയവര്‍ ചേര്‍ന്ന് പരിഹരിച്ചിരുന്നു. ലോക്കലും ഇന്റര്‍നാഷണലും ഒരേസമയം ചേര്‍ന്നൊരു ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. വലിയ റിലീസുകള്‍ക്കിടയിലും ഈ ചെറിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ചിത്രം പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. മെയ് 14നാണ് ചിത്രം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം ആദ്യമായി രാജ്യാന്തര നിലവാരത്തിലും ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

    സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു! ന്യൂട്ടനെതിരെ പരാതിയുമായി ഉദ്യോഗസ്ഥന്‍സിആര്‍പിഎഫിനെ മോശമായി ചിത്രീകരിച്ചു! ന്യൂട്ടനെതിരെ പരാതിയുമായി ഉദ്യോഗസ്ഥന്‍

    'തല'യുടെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല! അജിത്തിനെതിരെ തുറന്നടിച്ച് വിശാല്‍'തല'യുടെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല! അജിത്തിനെതിരെ തുറന്നടിച്ച് വിശാല്‍

    English summary
    sudani from nigeria movie will screening on kan film festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X