sudani from nigeria: സുഡാനിയുടെ രംഗങ്ങൾ ഇന്റർനെറ്റിൻ! സിനിമയെ തകർക്കാൻ ശ്രമിക്കരുതെന്ന് സംവിധായകൻ

. ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമാകുന്നത്.

ഇപ്പോൾ മലയാളികളുടെ ചർച്ച വിഷയം സുഡാനിയെ കുറിച്ചാണ്. ഈ ഇടക്കാലാത്ത് മലയാള സിനിമ കണ്ട ഒരു നന്മയുള്ള ചിത്രം. എന്നാൽ ചിത്രത്തിന് വെല്ലുവിളി ഉയർത്തി ചിലർ രംഗത്തെത്തിയിട്ടുന്നുണ്ട്. തീയേറ്ററുകളിൽ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജിരിയയുടെ ചില ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമാകുന്നു. ഇതിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ സക്കരിയ്യ പറയുന്നതിങ്ങനെ.

സുഡാനിയോടുള്ള ഇഷ്ടം കൊണ്ടാകും ചിലർ ദൃശ്യങ്ങൾ പകർത്തുന്നത്. ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമാകുന്നത്. സിനിമയോടും ആ സീനികളോടുമുള്ള ഇഷ്ടമായിരിക്കും ഇവരെ ചിലപ്പോൾ ഇത്തരം പ്രവർത്തികളിൽ കൊണ്ടെത്തിച്ചതെന്ന് സക്കരിയ്യ പറഞ്ഞു. എന്നാൽ ഇത്തരക്കാർ ഒർക്കേണ്ടത് ഇത്രമാത്രം. സുഡാനിയ്ക്ക് പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങളും കഷ്ടപ്പാടുമുണ്ട്. ഇത്തരം പ്രവർത്തികളിലൂടെ ചിത്രത്തെ തകർക്കുകയാണ് ചെയ്യുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണെങ്കിൽ പോലും സുഡാനി ഫ്രം നൈജീരിയ ഒരു സ്പോട്സ് ചിത്രമല്ല. ഫുട്ബോൾ എന്നതിലുപരി കുറെ സാധാരണക്കാരുടെ കഥപറയുന്ന ചിത്രമാണിത്. മലപ്പുറത്തുക്കാരുടെ സാധാരണ ജീവിതമാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സക്കരിയ്യ പറഞ്ഞു.

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ താരം സാമുവേല്‍ അബിയോള റോബിന്‍സണ്. സമൂവിലിനും നൂറ് നാവാണ് ഇപ്പോൾ കേരളത്തെപ്പറ്റിയും മലബാറിനെപ്പറ്റിയും പറയാൻ. സുഡാനി എന്ന ചിത്രത്തിലൂടെ തനിയ്ക്ക് ലഭിച്ചത് രസകരമായ അനുഭവങ്ങളായിരുന്നുവെന്ന് സമുവേൽ പറഞ്ഞു. താരത്തിന്റെ മനസ് കീഴടക്കിയ മറ്റൊരു സംഗതി മലബാറിലെ വിഭവങ്ങളായിരുന്നു. മലബാറിന്റെ പ്രിയപ്പെട്ട രുചികളായ പൊറോട്ടയും ബീഫും പത്തിരിയും ബിരിയാണിയുമൊക്കെ സാമുവല്‍ നെഞ്ചോട് ചേർന്നുവെയ്ക്കുന്നുണ്ടെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X