»   » ഓനൊന്നും മനസിലാകില്ല, ഇംഗ്ലീഷില്‍ തന്നെ പറയണം, സൗബിന്റെ സുഡനി ട്രെയിലര്‍!!

ഓനൊന്നും മനസിലാകില്ല, ഇംഗ്ലീഷില്‍ തന്നെ പറയണം, സൗബിന്റെ സുഡനി ട്രെയിലര്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹീറും നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സെവന്‍സ് കളിക്കാനെത്തിയ സുഡാനി സൗബിന്റെ വീട്ടില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍.

19 ദിവസത്തെ ദാമ്പത്യം, മനോവേദന സഹിച്ച ആ മൂന്ന് മാസത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന

സൗബിന്റെ വീട്ടില്‍ എത്തുന്ന സുഡാനിയോട് വീട്ടുകാരും നാട്ടുകാരും ഇഗ്ലീഷ് ഭാഷയറിയാതെ സംസാരിക്കാന്‍ പെട്ടുപോകുന്ന സംഭവങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്തെ സെവന്‍സ് ഫുഡ്‌ബോളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സക്കറിയ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രാഹണം നിര്‍വ്വഹിക്കും.

sudani

സക്കറിയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയത്. ഷഹബാസ് അമന്റെയും അന്‍വര്‍ അലിയുടെയും വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സമീര്‍ താഹീറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ എന്ന ചിത്രത്തിന് ശേഷം സൗബിന്‍ അഭിനയിക്കുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സ്ട്രീറ്റ് ലൈറ്റ്, റോസാപ്പൂ, മോഹന്‍ലാല്‍ എന്നീ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലും സൗബിന്‍ അഭിനയിക്കുന്നുണ്ട്. 2017 സെപ്തംബറില്‍ പുറത്തിറങ്ങിയ പറവ സൗബിന്റെ ആദ്യ സംവിധാന ചിത്രമാണ്.

English summary
sudani from nigeria trailer out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam