സുഡാനിയിലെ ഉമ്മമാര്‍ വീണ്ടും അഭിനയിക്കുന്നു! ഇത്തവണ ഒരു അവാര്‍ഡ് കിട്ടാനൊക്കെ ചാന്‍സുണ്ട്..!

സഹനടനായും സംവിധായകനുമായി തിളങ്ങി നില്‍ക്കുന്ന സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായി അഭിനയിച്ചി സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. പുതുമുഖ സംവിധായകനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി മാര്‍ച്ച് അവസാനത്തോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്തെ ഫുട്‌ബോളിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

sudani-from-nigeria

സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിനൊപ്പം സുഡാനിയായി നൈജീരിയക്കാരന്‍ റോബിന്‍സണ്‍ അബിയോള ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന രണ്ട് ഉമ്മാമാര്‍ കൂടി സിനിമയിലുണ്ടായിരുന്നു. സരസ ബാലുശേരി, ശ്രീലത ശ്രീധരന്‍ എന്നിവരായിരുന്നു ഉമ്മമാരുടെ വേഷത്തില്‍ അഭിനയിച്ചിരുന്നത്. ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയതായിരുന്നെങ്കിലും ഇരുവരും തകര്‍ത്തഭിനയിച്ചിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സരസ ബാലുശേരി, ശ്രീലത ശ്രീധരനും വീണ്ടുമൊരു സിനിമയില്‍ കൂടി അഭിനയിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന സിനിമയുടെ സംവിധായകനായ രാഹുല്‍ റിജി നായരുടെ ഏറ്റവും പുതിയ സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

sudani-from-nigeria

പോളി വില്‍സണ്‍, സേതുലക്ഷ്മി, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലോപ്പസ്, സുരാജ് വെഞ്ഞാറമൂട തുടങ്ങി നിരവധി താരങ്ങളും ഈ സിനിമയിലുണ്ടാവും. തിരുവനന്തപുരം ഊട്ടി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഉര്‍വശി തിയറ്റേഴ്‌സും യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് പ്രദര്‍ശനത്തിനെത്തിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X