sudani: സുഡാനിയിലെ കിനാവു കൊണ്ടൊരു കളിമുറ്റമെത്തി! സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു, പാട്ട് കാണാം
ചിത്രത്തിന്റെ നന്മ ആ വീഡിയോ ഗാനത്തിലും പ്രതിഫലിക്കുന്നുണ്ട്.
ഈ അടുത്ത കാലത്ത് കണ്ട നന്മയുള്ള ചിത്രം എന്നാണ് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. തുടക്കം മുതൽ തന്നെ സിനിമ സൂപ്പർ ഹിറ്റായി ഓടുകയാണ്. ചിത്രത്തിന് പിന്നാലെ വിവാദങ്ങൾ എത്തിയെങ്കിലും സുഡാനിയെ മങ്ങലേൽപ്പിക്കാൻ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ല.

വിവാദങ്ങൾ കത്തിക്കയറുമ്പോൾ ചിത്രത്തിലെ മനോഹരമായ ഗാനം കിനാവു കൊണ്ടെരു കളിമുറ്റത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. അൻവർ അലിയുടെ വരികൾക്ക് റെക്സ് വിജയൻ ഇണമിട്ട വരികൾ പാടിയിരിക്കുന്നത് ഇമാം മജ്ബൂറഖും നേഹ എസ് നായരും ചേർന്നാണ്. ചിത്രത്തിലെ ഗാനം പോലെ തന്നെയാണ് അതിലെ ദൃശ്യങ്ങളും അതിമനോഹരമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ നന്മ ആ വീഡിയോ ഗാനത്തിലും പ്രതിഫലിക്കുന്നുണ്ട്.
നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറും നൈജീരിയൻ താരം സാമുവൽ റോബിൻസണുമാണ്. ഇതിനു മുൻപ് പുറത്തിറങ്ങിയ ഷഹബാസ് അമൻ ആലപിച്ച 'ഏതുണ്ടെട കാല്‍പന്തല്ലാതെ' എന്ന ഗാനവും സോഷ്യല്‍ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു
പാട്ട് കാണാം


Click it and Unblock the Notifications