»   » സുദീപിന്റെ ആല്‍ബത്തില്‍ സുരേഷ് ഗോപി പാടുന്നു

സുദീപിന്റെ ആല്‍ബത്തില്‍ സുരേഷ് ഗോപി പാടുന്നു

Posted By: Staff
Subscribe to Filmibeat Malayalam
സിനിമാലോകത്ത് സുദീപ് കാരാട്ട് അറിയപ്പെടുന്നത് ഒരു നിര്‍മ്മാതാവ് എന്ന നിലയിലാണ്, ദുബയിലാകട്ടെ ഇദ്ദേഹത്തിന് ഒരു ബിസിനസുകാരന്റെ വേഷമാണ്. എന്നാല്‍ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖംകൂടിയുണ്ട് ഇദ്ദേഹത്തിന്. നല്ലൊരു ഗായകനാണ് ഇദ്ദേഹം, സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുള്ളൊരു കലാകാരന്‍. അതുകൊണ്ടുതന്നെയാണ് വണ്‍ ലവ് എന്നൊരു ആല്‍ബം തയ്യാറാക്കാന്‍ സുദീപിന് കഴിയുന്നതും.

ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപികൂടി പാടിയിരിക്കുന്ന ആല്‍ബത്തില്‍ സുദീപ് ഒരു ഗാനമാലപിക്കുന്നുണ്ട്. പാടാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്, ഞാന്‍ വലിയൊരു പാട്ടുകാരനാണെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല, പക്ഷേ സുഹൃത്ത് വിജയ് മാധവ് ഒരു പാട്ടു പാടണമെന്ന് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനാ ദൗത്യം ഏറ്റെടുക്കുകയായിരുന്നു- സുദീപ് പറയുന്നു. സുദീപ് നിര്‍മ്മിക്കുന്ന ഈ ആല്‍ബം തമിഴിലും ഇറങ്ങുന്നുണ്ട്.

സുരേഷ് ഗോപിയുമായി സിനിമയ്ക്കപ്പുറത്തുള്ളൊരു സൗഹൃദം സുദീപിനുണ്ട്. സുരേഷ് വെറുമൊരു സൂപ്പര്‍സ്റ്റാര്‍ അല്ല, അദ്ദേഹം നല്ലൊരു മനുഷ്യനാണ്, ഈ ബന്ധമാണ് അദ്ദേഹത്തെക്കൊണ്ട് എന്റെ ആല്‍ബത്തില്‍ ഒരു പാട്ടുപാടിച്ചതിന് പിന്നിലുള്ളതും- സുദീപ് പറയുന്നു.

സിനിമയെ ഏറെ സ്‌നേഹിക്കുന്ന സുദീപിന് ചെറുപ്പകാലം തൊട്ടുതന്നെ സിനിമയോട് വലിയ ആകര്‍ഷണം തോന്നിയിട്ടുണ്ടത്രേ. ദിവസം ഒരു പടമെന്ന രീതിയിലൊക്കെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ആ താല്‍പര്യംതന്നെയാണ് എന്നെ നിര്‍മ്മാണമേഖലയില്‍ എത്തിച്ചതും. ആദ്യം സുരേഷ് ഗോപിയും മോഹന്‍ലാലും അഭിനയിച്ച ജനകനായിരുന്നു നിര്‍മ്മിച്ചത്. അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം ഡേവിഡ് ആന്റ് ഗോലിയാത്ത് ആണ്.

സിനിമാ നിര്‍മ്മാണത്തിലും ഏതൊരു ബിസിനസിലുമുള്ളപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സുദീപ് പറയുന്നു. ചെയ്യുന്നകാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയാണ് ഞാന്‍ മുന്നോട്ടുപോകുന്നത്- സുദീപ് പറയുന്നു.

English summary
Sudeep Karat is singing a different tune these days… a melodious one. Known as a producer in Mollywood and a businessman in Dubai, he has revealed his little known talent with a song in the album One Love that has stars crooning, including Suresh Gopi. Sudeep prefers to let his singing do the talking.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam