»   » മലയാള സിനിമയിലെ ലാന്‍ഡ് മാര്‍ക്കാകും എസ്ര, ടൊവിനോയുടെ മികച്ച പ്രകടനവും , എസ്രയെക്കുറിച്ച് സുദേവ്

മലയാള സിനിമയിലെ ലാന്‍ഡ് മാര്‍ക്കാകും എസ്ര, ടൊവിനോയുടെ മികച്ച പ്രകടനവും , എസ്രയെക്കുറിച്ച് സുദേവ്

Posted By: Nihara
Subscribe to Filmibeat Malayalam

കാര്‍ക്കശ്യം നിറഞ്ഞ മുഖവും ഉരുക്കു ബോഡിയുമായി മലയാള സിനിമയിലെത്തിയതാണ് സുദേവ് നായര്‍. ആദ്യ സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴാണ് ആള്‍ക്കാര്‍ താരത്തെ അറിഞ്ഞു തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലായി ഈ ചെറുപ്പക്കാരന്റെ പ്രകടനം പ്രേക്ഷകര്‍ ആസ്വദിച്ചു തുടങ്ങിയതാണ്.

കരിങ്കുന്നം സിക്‌സസിന്റെ വിജയത്തിനു ശേഷം സുദേവ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എസ്ര. കംപ്ലീറ്റ് ഹൊറര്‍ മൂവിയെന്ന വിശേഷണവുമായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ സുദേവും എത്തുന്നുണ്ട്.

സുദേവിനു പറയാനുള്ളത്

സാധാരണ ലഭിക്കുന്നതില്‍ നിന്നും വിഭിന്നമായ വേഷമാണ് ഈ ചിത്രത്തില്‍ തനിക്കു ലഭിച്ചതെന്നു സുദേവ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. മലയാള സിനിമയിലെ ലാന്‍ഡ് മാര്‍ക്കായി എസ്ര മാറുമെന്നാണ് സുദേവ് പറയുന്നത്. ടൊവിനോയുടെ മികച്ച പ്രകടനമാണ് എസ്രയിലേത്.

കോമഡി റോള്‍ നല്‍കാന്‍ ആരും തയ്യാറാവുന്നില്ല

മാര്‍ഷ്യല്‍ ആര്‍ട്‌സിനു പ്രാധാന്യമുള്ള ഒരു സിനിമയാണ് തന്റെ സ്വപ്നം. അത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്നു കരുതുന്നു. കോമഡി സിനിമകള്‍ ഇഷ്ടമാണ് എന്നാല്‍ ഇതുവരെ ഒരു സംവിധായകന്‍ പോലും കോമഡി റോള്‍ നല്‍കിയിട്ടില്ല.

സ്‌റ്റൈലിനും ഉള്ളടക്കത്തിനും തുല്യപ്രാധാന്യം

സ്‌റ്റൈലിനു പ്രാധാന്യം നല്‍കി സിനിമയെടുത്താല്‍ അതിന്റെ ഉള്ളടക്കം നന്നായിക്കൊള്ളണമെന്നില്ല. മഹേഷിന്റെ പ്രതികാരമെന്ന സിനിമ അതിന്റെ ഉള്ളടക്കം കൊണ്ടാണ് വ്യത്യസ്തമായതെന്നും സുദേവ് പറഞ്ഞു.

തട്ടുപൊളിപ്പന്‍ സിനിമകളോട് ആഭിമുഖ്യമില്ല

സൗമിങ് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാങ്ങ് എന്ന സിനിമയില്‍ സുദേവും വേഷമിട്ടിരുന്നു. മാധുരി ദീക്ഷിതും ജൂഹി ചൗളയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. സ്ഥിരം ശൈലിയിലുള്ള ബോളിവുഡ് സിനിമകളോടു താല്പര്യമില്ല.

English summary
Sudev nair is talking about Ezra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam