മമ്മൂട്ടി ഒപ്പമുള്ളവരെ സന്തോഷിപ്പിച്ച് കൂടെനിര്‍ത്തും, വണ്‍ അനുഭവത്തെക്കുറിച്ച് സുദേവ് നായര്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയായാണ് താരത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഇതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. അബ്രഹാമിന്റെ സന്തതികള്‍, എസ്ര, മിഖായേല്‍, അതിരന്‍, മാമാങ്കം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുറമുഖം, വണ്‍ തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് താരം.

മമ്മൂട്ടിക്കൊപ്പം വണ്ണിലും അഭിനയിച്ചിരുന്നു സുദേവ്. അങ്ങനെയൊരു അവസരം ലഭിച്ചതില്‍ അതീവ സന്തുഷ്ടനാണ് താനെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മാമാങ്കത്തിലും അബ്രഹാമിന്റെ സന്തതികളിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട് താനെന്നും താരം പറയുന്നു. മികച്ച അവസരമാണ് ചിത്രത്തിലേതെന്ന് താരം പറയുന്നു.

കഥാഗതി മാറുന്ന സന്ദര്‍ഭത്തിലാണ് തന്റെ കഥാപാത്രത്തിന്റെ വരവ്. മിക്ക സീനുകളും മമ്മൂട്ടിക്കൊപ്പമുള്ളതുമായിരുന്നു. ഒപ്പം അഭിനയിക്കുന്നവരേയും സന്തോഷവാനാക്കി നിര്‍ത്താറുണ്ട് അദ്ദേഹം. ഒരു സീനില്‍ അഭിനയിക്കുന്നതിന് മുന്‍പ് എനിക്ക് വന്നേക്കാവുന്ന തടസ്സങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അനുഭവത്തിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ്സിലാക്കുന്നതെന്നും സുദേവ് പറയുന്നു.

Sudev Nair

Recommended Video

Actor Tini Tom's Facebook Post Goes Viral | FilmiBeat Malayalam

തുറമുഖത്തിലേക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കുറേ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് തുറമുഖം. ശാരീരികമായ തയ്യാറെടുപ്പുകളും ചിത്രത്തിന് ആവശ്യമായി വന്നിരുന്നു. കോസ്റ്റിയൂമിലും മേക്കപ്പിലുമെല്ലാം രാജീവ് രവി മുഴുവന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുന്നതിനുള്ള സകല പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു. വലിയൊരു പ്രചോദനമായിരുന്നു അത്.

കന്നഡയും മലയാളവും മാത്രമല്ല ബോളിവുഡില്‍ നിന്നുള്ള അവസരങ്ങളും സുദേവിനെ തേടിയെത്തുന്നുണ്ട്. എസ്രയുടെ ബോളിവുഡ് റീമേക്കില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. തിരക്ക് കാരണം അത് ചെയ്യാനായിരുന്നില്ലെന്നും താരം പറയുന്നു. വെബ് സീരീസുമായും സജീവമാണ് സുദേവ്. ലോക് ഡൗണിന് മുന്‍പ് തന്നെ വെബ് സീരീസ് ചിത്രീകരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X