മമ്മൂട്ടിക്കൊപ്പം മാത്രമല്ല മോഹന്‍ലാലിന്റെ കൂടെയും, പുതിയ സിനിമകളെക്കുറിച്ച് സുദേവ് പറയുന്നു!
2014 ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുതലാണ് സുദേവിനെക്കുറിച്ച് കൂടുതല്‍ പേരും അറിഞ്ഞത്. മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് സുദേവിനായിരുന്നു. പൃഥ്വിരാജ് ചിത്രമായ അനാര്‍ക്കലിയില്‍ നായികയുടെ സഹോദരിയായി മികച്ച പ്രകടനമാണ് സുദേവ് കാഴ്ച വെച്ചത്. മഞ്ജു വാര്യര്‍ ചിത്രമായ കരിങ്കുന്നം സക്‌സസ്, എസ്ര തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഇതുവരെയായി സുദേവ് നായര്‍ അവതരിപ്പിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് സുദേവ് ഇപ്പോള്‍. മെഗാസ്റ്റാര്‍ ചിത്രമായ അബ്രഹാമിന്റെ സന്തതികളിലും മോഹന്‍ലാലിന്റെ കായംകുളം കൊച്ചുണ്ണിയിലും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത സുദേവ് തന്നെയാണ് പുറത്തുവിട്ടത്.

സുദേവ് നായര്‍ ശ്രദ്ധിക്കപ്പെട്ടത്
2014 ലെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന് ശേഷമാണ് സുദേവ് നായരെക്കുറിച്ച് പുറംലോകമറിഞ്ഞത്. മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലെ അഭിനയമായിരുന്നു പുരസ്‌കാരത്തിലേക്ക് നയിച്ചത്.

മോഹന്‍ലാലിനൊപ്പം കൊച്ചുണ്ണിയില്‍
മോഹന്‍ലാലിനൊപ്പം കായംകുളം കൊച്ചുണ്ണിയില്‍ സുദേവും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍.

തന്നെ തിരിച്ചറിഞ്ഞു
തന്നെ അദ്ദേഹം തിരിച്ചറിയുകയും വെബ് സീരീസിനെക്കുറിച്ചും പാര്‍ക്കൗര്‍ പരിശീലനത്തെക്കുറിച്ചും ജിംനാസ്റ്റിക്‌സിനെക്കുറിച്ചും മറ്റും അദ്ദേഹം അന്വേഷിച്ചറിഞ്ഞിരുന്നുവെന്നും താരം പറയുന്നു.

മാര്‍ച്ചില്‍ മമ്മൂട്ടിക്കൊപ്പം
മമ്മൂട്ടി നായകനായെത്തുന്ന അബ്ഹാമിന്റെ സന്തതികളിലും സുദേവ് നായര്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ചിലാണ് മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രീകരിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ് താനെന്നും സുദേവ് പറയുന്നു.


Click it and Unblock the Notifications











