»   » പൃഥ്വിയുടെ സെറ്റില്‍ വീണ്ടും പ്രേതബാധ; പ്രേതത്തെ പേടിയില്ലെന്ന് പറഞ്ഞ സുദേവും നടുങ്ങി!!

പൃഥ്വിയുടെ സെറ്റില്‍ വീണ്ടും പ്രേതബാധ; പ്രേതത്തെ പേടിയില്ലെന്ന് പറഞ്ഞ സുദേവും നടുങ്ങി!!

Posted By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. മലയാളത്തിന്റെ കോണ്‍ജറിങ് ആണ് എസ്ര എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

വികാരിയച്ചന്‍ വന്ന് വ്യഞ്ചരിപ്പിച്ചിട്ടൊന്നും ഒരു ഫലവും ഉണ്ടായില്ല. എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ ഇപ്പോഴും പ്രേതബാധയുണ്ട് എന്നാണ് കേള്‍ക്കുന്നത്. പ്രേതത്തെ പേടിയില്ല എന്ന് പറഞ്ഞ സുദേവ് നായരും ഇതാ അനുഭവം പറയുന്നു.


'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'


എസ്രയുടെ സെറ്റില്‍ പ്രേത ബാധ ഉണ്ടെന്ന്

എസ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ പ്രേത ബാധയുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നതാണ്. വിലപിടിപ്പുള്ള ഷൂട്ടിങ് ഉപകരണങ്ങളെല്ലാം തകരാറിലാകാന്‍ തുടങ്ങിയതോടെ വികാരിയച്ചനെ വിളിച്ച് വ്യഞ്ചരിപ്പിച്ചു. എന്നിട്ടും രക്ഷയില്ല എന്നാണ് കേള്‍ക്കുന്നത്.


സുദേവ് നായരുടെ അനുഭവം

ഷൂട്ടിങ് സെറ്റില്‍ ഇപ്പോള്‍ തനിക്കുണ്ടായ അനുഭവം സുദേവ് നായര്‍ പങ്കുവയ്ക്കുകയാണ്. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല. ചെറിയ പരിക്കുകളും തനിക്കുണ്ടായി എന്ന് സുദേവ് പറഞ്ഞു


പ്രേതത്തെ പേടിയില്ല എന്ന് പറഞ്ഞ ആളാണ്

എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ എത്തുന്നതിന് മുമ്പ്, തനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന് പറഞ്ഞ ആളാണ് സുദേവ്. അധവാ പ്രേതബാധയുണ്ടെങ്കില്‍ അതെനിക്കും അനുഭവിച്ചറിയണം എന്ന് പറഞ്ഞാണ് സുദേവ് സെറ്റിലെത്തിയത്.


നായിക പ്രിയ ആനന്ദിന്റെ അനുഭവം

തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളത്തില്‍ പ്രിയ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ്. സെറ്റില്‍ ഓരോ ദിവസവും സംഭവിയ്ക്കുന്ന വിചിത്രമായ കാര്യങ്ങള്‍ കണ്ട് താന്‍ പേടിച്ചു എന്ന് പ്രിയ ആനന്ദും പറഞ്ഞിരുന്നു.


ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


English summary
Prithviraj’upcoming horror movie ‘Ezra’ has caught the attention of many for the spooky incidents that happened in the sets of the movie. As reported earlier, the team had also brought in a priest to bless the haunted set. And now, the ‘Anarkali’ actor Sudev Nair who had recently joined the sets of the movie narrates an incident that would chill one’s spines.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam