സുദേവ് നായരുടെ പുതിയ രൂപം കണ്ട് ഞെട്ടി!! സിക്സ് പാക്കിന് പകരം കുടവയർ, കാരണം തുറന്നു പറഞ്ഞ് താരം..
സിക്സ് പാക്കിൽ ചുളളനായ ഗെറ്റപ്പിലാണ് നടൻ സുദേവ് നായർ എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.താരത്തിന്റെ ശരീരവടവും വലിപ്പവുമാണ് താരത്തെ പല ചിത്രങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നത്. നായകനോ പ്രതിനായകനോ സുദേവ് പെർഫക്ട് ആയിരിക്കും.

തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും അതിന്റെ ഗെറ്റപ്പുകളെ കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം കണ്ട് ഷോക്കിലാണ് ആരാധകർ. സിക്സ് പാക്കിൽ തിളങ്ങി നിന്നിരുന്ന താരത്തെ കണ്ട് ഞെട്ടിനിൽക്കുകയാണ്. സിക്സ് പാക്ക് പോയിട്ടും ഒരു പാക്ക് പോലും താരത്തിന് ഇപ്പോൾ ഇല്ല. വണ്ണം വെച്ച് കുട വയർ ചാടിയ അവസ്ഥയിലാണ്. ഫിറ്റ്നസ്സിനു വേണ്ടി എന്ത് കഷ്ടപ്പാടും സാഹിക്കുന്ന താരത്തിന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ രൂപമാറ്റമെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ സംഭവം താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസമായി കേരളത്തിൽ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓൾഡ് മങ്ക്, ബിയർ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണീ കാണുന്നത്- സുദേവ് ചിത്രത്തിനോടൊപ്പം കുറിച്ചു. സുദേവ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ഗെറ്റപ്പ് പുറത്ത് വിട്ടിരിക്കുന്നത്.


Click it and Unblock the Notifications