»   » 'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'

'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനാകുന്ന എസ്ര എന്ന ചിത്രത്തെ കുറിച്ച് ഇതിനോടകം വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ഷൂട്ടിങ് സെറ്റില്‍ പ്രേതബാധയുണ്ടെന്നും വികാരിയച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു എന്നുമൊക്കെ കേട്ടു. സെറ്റില്‍ എല്ലാവരും ഭയന്നിരിയ്ക്കുകയാണെന്നാണ് അറിഞ്ഞത്.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

എന്നാല്‍ തനിക്ക് പ്രേതത്തില്‍ വിശ്വാസമില്ലെന്നും ഭയമില്ലെന്നും സുദേവ് നായര്‍ പറയുന്നു. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സുദേവ് എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചും അനുഭവത്തെ കുറിച്ചും സുദേവ് സംസാരിക്കുന്നു.

'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിയ്ക്കുന്നത്. പക്ഷെ വേഷത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല. എന്റെ കഥാപാത്രവും സിനിമയും സസ്‌പെന്‍സ് നിറഞ്ഞതാണെന്ന് സുദേവ് പറയുന്നു.

'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'

ചിത്രത്തില്‍ ഞാന്‍ ഇതുവരെ പരീക്ഷിയ്ക്കാത്ത ഒരു ഗെറ്റിപ്പിലാണ് എത്തുന്നത്. കഥാപാത്രത്തിന് വേണ്ടി തടി കുറയ്‌ക്കേണ്ടതുണ്ടെന്ന് സുദേവ് പറഞ്ഞു.

'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'

ലൊക്കേഷനിലെ പ്രേതബാധയെ കുറിച്ച് ചോദിച്ചപ്പോള്‍, എനിക്കതിലൊന്നും വിശ്വാസവും ഭയവും ഇല്ലെന്നാണ് സുദേവ് പറഞ്ഞത്. പിന്നെ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും സിനിമയിലൂടെ അത് അനുഭവിച്ചറിയാമല്ലോ എന്ന ത്രില്‍ ഉണ്ടത്രെ. ഇതുപോലെ ഒരുവസരം ഇനി കിട്ടില്ലല്ലോ എന്നാണ് സുദേവ് പറയുന്നത്

'എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ല, പേടിയുമില്ല, അതുകൊണ്ട് പൃഥ്വിരാജിനൊപ്പം ഞാനുമുണ്ട്'

ഇത് രണ്ടാം തവണയാണ് പൃഥ്വിരാജും സുദേവും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ അനാര്‍ക്കലി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിരുന്നു.

English summary
Sudev Nair's suspense role in Prithviraj film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam