അഭിനയിച്ച് വഴക്കം വന്നിട്ടില്ല, ഒറ്റ സിനിമ മാറ്റി മറിച്ചതാണ്, സുദേവ് വീണ്ടും പത്മകുമാറിനൊപ്പം
അഭിനയിച്ച് വഴക്കം വന്ന മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം മത്സരിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പുരസ്‌കാരം നേടിയ നടനാണ് സുദേവ് നായര്‍. എം പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ടണറാണ് സുദേവ് നായരുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയനടന്‍ സുദേവ് നായര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. മൈ ലൈഫ് പാര്‍ട്ടറിന് ശേഷം എംബി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുദേവ് വീണ്ടും എത്തുന്നത്.

ലീഗല്‍ ത്രില്ലറായ ചിത്രത്തില്‍ അനൂപ് മേനോനാണ് നായക വേഷം അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ നിയമ പഠനത്തിന് ശേഷം അനൂപ് മേനോന്‍ വെള്ളിത്തിരയില്‍ വക്കീല്‍ വേഷം അണിയുന്ന ചിത്രം കൂടിയാണ് എം പത്മകുമാറിന്റെ പുതിയ ചിത്രം.
ഹണി റോസ് നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, വിജയ് ബാബു,നെടുമുടി വേണു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എറണാകുളം,മൂന്നാര്‍,ഊട്ടി എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പൃഥ്വിരാജും,മിയയും ഒന്നിക്കുന്ന അനാര്‍ക്കലി എന്ന ചിത്രത്തിലും സുദേവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











