കാളിദാസിനും മുന്‍പ് ദുല്‍ഖര്‍ പാവകഥൈകളിലേക്ക് ഡിക്യുവിനെ പരിഗണിച്ചു, പിന്നീട് നടന്നത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായികമാരിലൊരാളായി മാറിയിരിക്കുകയാണ് സുധ കൊങ്ങര. സുരറൈ പോട്രു വന്‍വിജയമായി മാറിയിരുന്നു. സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വാചാലരായി താരങ്ങളെല്ലാം എത്തിയിരുന്നു.

സൂരറൈ പോട്രുവിന് പിന്നാലെയായാണ് പാവകഥൈകളുമായി സംവിധായിക എത്തിയത്. കാളിദാസ് ജയറാമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കാളിദാസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കണ്ടതെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.

സത്താറായാണ് കാളിദാസ് ജയറാം എത്തിയത്. ട്രാന്‍സ്ജെന്‍ഡറായുള്ള അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നിരവധി പേരെ ഓഡിഷന്‍ ചെയ്തിരുന്നുവെന്ന് സംവിധായിക പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനെയാണ് സത്താറാവാന്‍ ആദ്യം പരിഗണിച്ചതെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് സുധ കൊങ്കര. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

Kalidas, Dulquer

എനിക്ക് ദുല്‍ഖറിനെ വലിയ ഇഷ്ടമാണ്. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെ അഭിനയം മികച്ചതായിരുന്നു. ഓകെ കണ്‍മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, എല്ലാത്തിലും ദുല്‍ഖര്‍ അടിപൊളിയാണ്. ദുല്‍ഖര്‍ ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ കണ്ടിരിക്കും. വളരെ കഴിവുള്ള നടനാണ് ദുല്‍ഖര്‍. പാവകഥൈകളില്‍ കാളിദാസ് ചെയ്ത വേഷത്തില്‍ ദുല്‍ഖറിനെയും പരിഗണിച്ചിരുന്നു. പിന്നീട് ചില കാരണങ്ങള്‍ കാരണം അത് നടന്നില്ലെന്ന് സുധ പറയുന്നു.

Recommended Video

കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam

ദുല്‍ഖറിനെ പോലെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെയും ഇഷ്ടമാണ്. മലയാളം തനിക്ക് മനസിലാകും. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. പിന്നെ ചെറുപ്പത്തില്‍ താനൊരു രജനി ഫാനായിരുന്നു. ക്ലാസിലുള്ള ബാക്കിയെല്ലാവരും കമല്‍ ഫാന്‍ ആയതിനാല്‍ പലരുമായും പണ്ട് അതിന്റെ പേരില്‍ തല്ലുണ്ടാക്കിയിട്ടുണ്ടെന്നും സുധ അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X