For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന്റെ മെഗാസ്റ്റാറിനെ കണ്ട അനുഭവം പങ്കുവെച്ച് തെലുങ്ക് താരം! ട്വീറ്റ് വൈറല്‍! കാണൂ

    |

    മലയാളത്തിന്റെ മെഗാസ്റ്റാറിനെ ആദരവോടെ കാണാറുളളവരാണ് പുതിയ തലമുറയിലെ താരങ്ങള്‍. മലയാളി താരങ്ങള്‍ക്കൊപ്പം അന്യഭാഷയിലെ നടന്‍മാര്‍ക്കും മമ്മൂക്കയുടെ അഭിനയത്തെക്കുറിച്ച് വലിയ മതിപ്പാണുളളത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമയെങ്കിലും ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരും ഏറെയാണ്. തെലുങ്ക് ചിത്രം യാത്രയുടെ സെറ്റില്‍ മമ്മൂക്കയെ കണ്ടതിന്റെ അനുഭവം നടന്‍ സുധീര്‍ ബാബു പങ്കുവെച്ചിരുന്നു.

    ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും? പ്രൊഫസര്‍ ഡിങ്കനു ശേഷം പുതിയ സിനിമ! പോക്കറ്റടിക്കാരനായി ദിലീപ്?

    ട്വിറ്റര്‍ പേജിലൂടെയായിരുന്നു മമ്മൂക്കയെ ആദ്യമായി നേരില്‍ കണ്ടതിനെക്കുറിച്ച് സുധീര്‍ ട്വീറ്റ് ചെയ്തത്. തന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെതെന്നും ഇത്തരം ലെജന്‍ഡ്‌സ് ഇക്കാലം കൊണ്ട് ചെയ്തതിന്റെ, എങ്ങനെ ചെയ്തുവെന്നതിന്റെ അല്‍പ്പം അറിവ് മാത്രം തന്നെ അല്‍പ്പം പക്വതയുളള നടനാക്കി മാറ്റുന്നുവെന്നായിരുന്നു സുധീര്‍ ബാബു ട്വിറ്ററില്‍ കുറിച്ചിരുന്നത്.

    sudheer babu-mammootty,

    അതേസമയം മമ്മൂക്കയുടെ യാത്ര ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്. വൈഎസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജന്മദിനത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. വൈഎസ് ആറിന്റെ ബയോപിക്കായി എത്തുന്ന ചിത്രം കാണാന്‍ തെലുങ്ക് പ്രേക്ഷകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും വലിയ ആകാംക്ഷയാണുളളത്. മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.

    1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മഹി വി രാഘവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 30 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ വൈ എസ് ആറിന്റെ ജീവിതം വെളളിത്തിരയിലേക്ക് എത്തിക്കുന്നത്. സുഹാസിനി മണിരത്‌നം,ഭൂമിക ചൗള, ആശ്രിത വെമുഗതി തുടങ്ങിയവരു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    മലയാളം പിടിയ്ക്കാന്‍ കന്നഡ താരത്തിന്റെ വരവ്! യാഷ് ചിത്രം കെജിഎഫിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!

    കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ

    English summary
    sudheer babu tweeted about mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X