»   » സുധീര്‍ അശ്ലീല സന്ദേശവും അയച്ചെന്ന് നടി പ്രിയ

സുധീര്‍ അശ്ലീല സന്ദേശവും അയച്ചെന്ന് നടി പ്രിയ

Posted By:
Subscribe to Filmibeat Malayalam
Sudhir
നടന്‍ സുധീര്‍ തനിയ്്ക്ക് അശ്ലീല എസ്എംഎസുകളും അയച്ചുവെന്ന് നടി പ്രിയ (രാജേശ്വരി നമ്പ്യാര്‍). പൊലീസിന് നല്‍കിയ പരാതിയിലാണ് പ്രിയ ഇക്കാര്യം ആരോപിച്ചിരിയ്ക്കുന്നത്. പ്രിയയോട് വിവാഹാഭ്യര്‍ഥന നടത്തി സുധീര്‍ ശല്യംചെയ്തിരുന്ന വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചുപറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അശ്ലീല സന്ദേശങ്ങളും തുടര്‍ന്ന് കയ്യേറ്റവും നടന്നതെന്ന് പരാതിയിലുണ്ട്.

അതിനിടെ നടിയെ തല്ലിയ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു തയാറാണെന്നു നടന്‍ സുധീര്‍. ഇരുവരും തമ്മിലുള്ള ചര്‍ച്ചക്കു മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാള്‍ മുന്‍കയ്യെടുക്കുമെന്നാണു സൂചന. എന്നാല്‍ കേസ് അതിന്റെ വഴിക്കു നീങ്ങട്ടെയെന്നാണു നടി പ്രിയയുടെ നിലപാട്.

തെലുങ്കില്‍ രണ്ടു ചിത്രങ്ങള്‍ക്കു കരാറായ സുധീറിനു കോടതിയില്‍ ഹാജരാകുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ കരിയറിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇതാണ് ഒത്തുതീര്‍പ്പിനു പ്രേരിപ്പിക്കുന്നതെന്നാണു സൂചന.

വ്യാഴാഴ്ച രാത്രി സംഭവം നടന്നതിനു തൊട്ടുപിന്നാലെ ഒരു സംവിധായകന്റെ നേതൃത്വത്തില്‍ ഇരുവരെയും ചര്‍ച്ചക്കു വിളിച്ചെങ്കിലും നടി പങ്കെടുത്തിരുന്നില്ല. കേസില്‍ നടിയുടേയും സാക്ഷികളുടേയും മൊഴികള്‍ വൈകാതെ രേഖപ്പെടുത്തുമെന്നു കടവന്ത്ര പൊലീസ് അറിയിച്ചു.

പ്രിയയോടും സഹോദരന്‍ രഞ്ജിത്തിനോടും തിങ്കളാഴ്ച സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്നു കടവന്ത്ര എസ്‌ഐ കെ. വിജയന്‍ അറിയിച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്ന കാര്യം അറിയില്ലെന്നും പൊലീസ് പറഞ്ഞു.

English summary
Sudheer, the lead actor of director Vinayan’s ongoing flick Dracula, pleaded guilty of the charge of sending abusive text messages to the movie’s heroine, Priya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam