പ്രേക്ഷകരുടെ കിളി പറത്തിയ സൈക്കോ സൈമണ്‍; മേക്കപ്പ് ആർട്ടിസ്റ്റ് നടനായ കഥ
സൈക്കോ സൈമണ്‍, ആണ്‍വേഷത്തിലും പെണ്‍വേഷത്തിലുമെത്തി പ്രേക്ഷകരുടെ കിളി പറത്തിയ സൈക്കോ. ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ക്കൊപ്പം അഞ്ചാംപാതിര കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം ചര്‍ച്ച ചെയ്ത സൈക്കോ കഥാപാത്രം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുധീര്‍ സൂഫിയാണ് ചിത്രത്തില്‍ സൈക്കോ സൈമണായി എത്തിയത്. കുറഞ്ഞ സമയംമാത്രമാണ് സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ആ കഥാപാത്രത്തിന് കഴിഞ്ഞിരുന്നു.

സിനിമ ടിവിയില്‍ സംപ്രേഷണം ചെയ്തതോടെ സോഷ്യല്‍മീഡിയയില്‍ സൈക്കോ സൈമണ്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അഞ്ചാംപാതിരയുടെ അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ സി ബേബിയാണ് സുധീറിനെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. കൊടുങ്ങള്‍ സ്വദേശിയാണ് സുധീര്‍. ആകാശഗംഗ 2 വില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തോട് സാമ്യമുള്ള കഥാപാത്രമായിരുന്നു സുധീര്‍ അവതരിപ്പിച്ച സൈക്കോ സെമണ്‍. മോര്‍ സ്‌റ്റോറീസ് എന്ന യൂട്യൂബ് ചാനലില്‍ മുന്‍പ് വന്ന വീഡിയോ ആണ് വീണ്ടും സോഷ്യല്‍മീഡയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അഞ്ചാംപാതിരയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞാണ് സുധീര്‍ വീഡിയോ ആരംഭിക്കുന്നത്.
സുധീര്‍ സൂഫിയുടെ വാക്കുകളിലേക്ക്
''ടീമിലെ എല്ലാ അംഗങ്ങളോടും നന്ദി. സ്‌പെഷ്യല്‍ താങ്ക്‌സ് പറയാനുള്ളത് മിഥുന്‍ ചേട്ടനോടാണ് .യഥാര്‍ത്ഥത്തില്‍ എന്നെ ഈ സിനിമലിയലേക്ക് കാസ്റ്റ് ചെയ്തത് അമല്‍ സി ബേബിയാണ്. എന്റെ സുഹൃത്ത് കൂടിയാണ് അമല്‍. ഒരുപാട് പേരെ ട്രൈ ചെയ്തിരുന്നു. ഒന്നും നടന്നില്ല. അവസാനം എന്നെ വിളിക്കുകയായിരുന്നു. ഈ കഥാപാത്രം എങ്ങനെ ചെയ്തു എന്നു പോലു എനിക്ക് അറിയില്ല. എല്ലാവരോടും നന്ദിയുണ്ട്. മിഥുന്‍ ചേട്ടന്‍, ക്യാമറാമന്‍ ഷൈജു ഖാലിദ്, നിര്‍മാതാവ് ആഷിക്ക് ഉസ്മാന്‍, സുഷിന്‍ ശ്യാം, മേക്കപ്പ്മാന്‍, കോസ്റ്റിയൂം ടീം തുടങ്ങിയവരോട് ഒരുപാട് നന്ദി. എല്ലാവരും ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. മേക്കപ്പ്മാന്‍ റോണക്‌സ് ചേട്ടനോട് പ്രത്യേക നന്ദിയുണ്ട്. ചേട്ടന്റെ മേക്കപ്പ് ആണ് എന്നെ ആ ചിത്രത്തില്‍ ഹൈലൈറ്റ് ചെയ്തത്. റോണക്‌സ് ചേട്ടന്റ ഫുള്‍ ടീമിനോടും നന്ദി. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മുതല്‍ എഡിറ്റര്‍, സംഗീത സംവിധായകന്‍, മേക്കപ്പ്, കോസ്റ്റിയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി എല്ലാവരുടെയും പേരുകള്‍ പ്രത്യേകം എടുത്തുപറഞ്ഞാണ് സുധീര്‍ നന്ദി പറഞ്ഞിരിക്കുന്നത്. എന്റെ കുടുംബം എന്റെ നാട്ടുകാര്‍ എല്ലാം എന്നെ സ്‌പ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാട്ടിലൊക്കെ അത്യാവശ്യം എല്ലാവരും തിരിച്ചറിയുന്നുണ്ട്. ഇനിയും ഇത്തരത്തില്‍ മികച്ച കഥാപാത്രങ്ങള്‍ തേടി വരും എന്ന പ്രതീക്ഷിക്കുന്നുണ്ട്'' എന്നു പറഞ്ഞുകൊണ്ടാണ് സുധീര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











