Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
തലേ ദിവസം ഞാന്‍ പേടിച്ച് ഉറങ്ങിയില്ല! വല്ലാത്ത പേടി തോന്നി, ഡിസ്‌കോ ഡാന്‍സിനെ കുറിച്ച് സുധി കോപ്പ
ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നിട് മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സുധി കോപ്പ. കോമഡി വേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുമെന്ന് താരം തെളിയിച്ചിരിക്കുകയാണ് . സിനിമയിൽ 10 വർഷം പിന്നിടുമ്പോൾ ഒരു പിടി മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയാണ്.
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിൽ വ്യത്യസ്ത കഥാപാത്രമായിട്ടാണ് സുധി എത്തിയിരിക്കുന്നത്. മിഥുൻ ചക്രവർത്തിയുടെ കട്ടഫാനായ ഡിസ്കോ ബാബു തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുകയായിരുന്നു. ചിത്രത്തിൽ ഡിസ്കോ കളിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡിസ്കോ ഡാൻസ് കളിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോ ഞാൻ ആദ്യം പേടിച്ചു പോയി. ഡാൻസിന്റെ കാര്യം അറിഞ്ഞപ്പോൾ തലേ ദിവസം രാത്രി ഞാൻ പേടിച്ച് ഉറങ്ങിയിരുന്നില്ല. കൊച്ചിക്കാരനാണെങ്കിലും എനിയ്ക്ക് ഡാൻസൊന്നു കളിക്കാൻ അറിയില്ല. നല്ല മികച്ച ഡാൻസേഴ്സിനെ ഇവിടെ കണ്ടിട്ടുമുണ്ട്- സുധി കോപ്പ പറഞ്ഞു.

ഡാൻസ് കളിക്കണം എന്നറിഞ്ഞപ്പോൾ വല്ലാത്ത ടെൻഷനായിരുന്നു തനിയ്ക്ക്. തുടർന്ന് തന്റെ സുഹൃത്ത് ശ്രീജിത്താണ് തന്നെ സഹായിച്ചത്. ശ്രിജിത്ത് കുറച്ച് ടിപ്പ്സ് എനിക്ക് പറഞ്ഞു തന്നു. അത്യാവശ്യം വർക്കൗട്ടും ചെയ്തതോടെ ആത്മവിശ്വാസവും കൂടി. ആദ്യം താൻ വിചാരിച്ചത് ഒരു പാട്ട് മുഴുവനും കളിക്കേണ്ടി വരുമെന്നായിരുന്നു. എന്നാൽ എന്റെ ഭാഗ്യത്തിന് ഒരു ബീറ്റ് മാത്രമേ കളിക്കേണ്ടി വന്നുള്ളൂ.

ചിത്രത്തിൽ ഒരുപാട് ഇമോഷണൽ രംഗങ്ങൾ ചെയ്തിട്ടുണ്ട്. പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിൽ ഇമോഷണൽ വേഷം ചെയ്തിട്ടുണ്ട്. എന്നാൽ ആ ചിത്രം അധികം ആളുകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. താൻ കൂടുതൽ ഹ്യൂമർ ടൈപ്പ് കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആളില്‍നിന്ന് ആരും ഇതൊന്നും പ്രതീക്ഷിട്ടുണ്ടായിരിക്കുകയില്ല.
ആ വാർത്ത ശരിയാണ്! നാണത്തോടെ പ്രഭാസ് ഒടുവിൽ അത് സമ്മതിച്ചു, സാക്ഷിയായി ശ്രദ്ധ കപൂറും നീലും...

ഡിസ്കോ ബാബുവും ജോസും തമ്മിലുള്ള കോമ്പിനേഷൻ ഭയങ്കര രസമാണ്.നമ്മുടെ വീട്ടിലെല്ലാം സഹോദരങ്ങൾ എപ്പോഴും അതും ഇതും പറഞ്ഞു അടി കൂടില്ലേ. അതു തന്നെയാണ് തുടക്കത്തിലെ ഹൈലൈറ്റ്. രണ്ടാം പകുതിയിലാണ് ട്രാക്ക് മാറുന്നത്. പുതിയ സൈക്കിള്‍ വാങ്ങി ചേട്ടന് ഓടിക്കാന്‍ കൊടുക്കാത്ത സില്‍ക്ക് ഷര്‍ട്ടിന് വേണ്ടി അടി കൂടുന്ന ബാബു സ്വാർഥനാണെന്ന് ആദ്യം തോന്നാം. എന്നാൽ അങ്ങനെയല്ല, ചേട്ടനോട് ഒരുപാട് സ്നേഹം സൂക്ഷിക്കുന്ന അനിയനാണ്.
പ്രതിഫലമല്ല സിനിമയാണ് പ്രധാനം!! ! മോളിവുഡ് താരങ്ങളെല്ലാം ഇങ്ങനെയാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്

ചെമ്പൻ വിനോദിനും ജോജുവിനുമൊപ്പം നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ ചെമ്പന്‍ പൊറിഞ്ചു മറിയം ജോസില്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. ജോജുവുമായി അടുത്ത സൗഹൃദമുണ്ട്. ഇരുവും മികച്ച നടന്മാരെന്ന നിലയിൽ ഒരുപാട് മുന്നോട്ട് പോയി.

നാല് വർഷത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചെമ്പൻ വിനോദ്, ജോജു, നൈല ഉഷ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടി മന്നേറുകയാണ്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!