For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവളാണ് എന്റെ പ്രണയിനി! സൂഫിയുടെ യഥാര്‍ഥ പ്രണയം, നടന്‍ ദേവ് മോഹന്‍ വിവാഹിതനാകുന്നു, ചിത്രം പുറത്ത്

  |

  കൊറോണ കാരണം തിയറ്ററുകള്‍ അടച്ചതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങിയ സിനിമകള്‍ പ്രതിസന്ധിയിലായി. എന്നാല്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തി. നാരാണിപുഴ ഷാനവാസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സൂഫിയും സുജാതയുമായിരുന്നു ആ സിനിമ.

  പേര് സൂചിപ്പിക്കുന്നത് പോലെ സൂഫിയുടെയും സുജാതയുടെയും കഥയായിരുന്നു സിനിമ പറഞ്ഞത്. എന്നാല്‍ മലയാളികളുടെ ഹൃദയം നിറയെ സൂഫി നിറഞ്ഞ്് നിന്നു. ദേവ് മോഹന്‍ എന്ന പുതുമുഖ നടനായിരുന്നു സൂഫിയായി അഭിനയിച്ചത്. സുജാതയുടെയും സൂഫിയുടെയും പ്രണയം കണ്ട് ദേവ് മോഹനോട് ഇഷ്ടം തോന്നിയ ഒരുപാട് ആരാധികമാരുണ്ട്. എന്നാല്‍ തന്റെ പ്രണയിനിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹനിപ്പോള്‍.

  തൃശൂര്‍ സ്വദേശിയാണ് ദേവ് മോഹനായിരുന്നു സൂഫിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ബംഗളൂരുവില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കിയിരുന്ന ദേവ് അവിടെ നിന്നും ലീവ് എടുത്തിട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയത്. ഓഡിഷന്‍ വഴി സിനിമയുടെ ഭാഗമായി. താനൊരു സിനിമയില്‍ അഭിനയിക്കുന്ന കാര്യം അധികം ആരും അറിഞ്ഞിരുന്നില്ലെന്ന് ദേവ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈനിലൂടെയാണ് സൂഫിയും സുജാതയും റിലീസ് ചെയ്തതെങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ ദേവ് മോഹന്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി.

  സൂഫി നര്‍ത്തകര്‍ കാലിന്റെ തള്ളവിരലില്‍ കുത്തി നിന്ന് കറങ്ങുന്ന നൃത്തം ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ദേവ് പരിശീലിച്ചിലുന്നു. വേളിംഗ് എന്ന മെഡിറ്റേഷന്‍ ഉള്‍പ്പെടെ സൂഫി എന്ന കഥാപാത്രമാകുന്നതിനായി വേണ്ടി ദേവ് മോഹന്‍ അഭ്യസിച്ചിരുന്നു. സിനിമ ഇറങ്ങിയതിന് തൊട്ട് മുന്‍പ് പുറത്ത് വന്ന പാട്ടുകളായിരുന്നു ചിത്രത്തെ ജനപ്രിയമാക്കിയത്. ബോളിവുഡ് നായിക അതിഥി റാവു ആയിരുന്നു സുജാതയായിട്ടെത്തിയത്. സൂഫിയുടെയും സുജാതയുടെയും പ്രണയം പ്രേക്ഷകരുടെ ഹൃദയം നിറച്ചിരുന്നു.

  അങ്ങനെ സൂഫിയായി അഭിനയിച്ചതോടെ സോഷ്യല്‍മീഡിയയിലൂടെ ദേവിനെ ആരാധിച്ച് കൊണ്ട് നിരവധി ആളുകളെത്തിയത്. എന്നാല്‍ താരത്തോട് ഇഷ്ടം തോന്നിയ സുന്ദരിമാര്‍ക്കെല്ലാം നിരാശ നല്‍കുന്നൊരു പ്രഖ്യാപനമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരിക്കുന്നത്. തനിക്കൊരു പ്രണയമുണ്ടെന്ന് വ്യരക്തമാക്കിയ ദേവ് അതാരാണെന്ന് വ്യക്തമാക്കി. പ്രണയിനിക്കൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പും എഴുതിയിരിക്കുകയാണ് താരമിപ്പോള്‍.

  'നീ എന്റെ ആത്മാവിന് ശാന്തത കൊണ്ടു വന്നു. ഇത് പെട്ടെന്നുള്ളൊരു മുത്തശ്ശിക്കഥയല്ല. മറിച്ച് ഒരു ദശകത്തിലേറെ ആയിട്ടുള്ളതാണ്. നല്ല കാലത്തും മോശം കാലത്തും നീ എന്റെ അരികിലുണ്ടായിരുന്നു, നമ്മുടെ ജീവിതം ഒരുമിച്ചു ചേരുമ്പോള്‍ ക്ഷമയോടെ നീ എന്റെ നെടും തൂണാകൂ.. എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും നീ എന്റെ അരികില്‍ ഉണ്ടായിരുന്നു. ആ നിമിഷങ്ങളാണ് എന്നെ നിര്‍വ്വചിച്ചത്. നിന്നരികില്‍ ചേര്‍ന്ന് നില്‍ക്കാന്‍, നിന്റെ സന്തോഷങ്ങള്‍ക്കൊപ്പം സന്തോഷിക്കാന്‍, നിന്‍ ആത്മാവിനെ ഉണര്‍ത്താന്‍ എന്നെ അനുവദിക്കൂ.

  കാലത്തിന്റെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നമുക്ക് ഒരുമിച്ച് ആഘോഷിക്കാം ജീവിതം. പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വാഗ്ദാനം കൈമാറും നേരം നിങ്ങളുടെ ഏവരുടേയും അനുഗ്രഹവും സ്‌നേഹവും ഉറപ്പായും ഉണ്ടാകണം എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരം എഴുതിയത്. അതേ സമയം ദേവ് മോഹന്‍ തന്റെ വിവാഹത്തെ കുറിച്ച് സൂചനയാണ് ഇതിലൂടെ നല്‍കിയത്. ജിതിന്‍ എ ശങ്കര്‍ജിയാണ് ചിത്രം പകര്‍ത്തിയതെന്ന് കൂടി താരം ചേര്‍ത്തിട്ടുണ്ട്. വിവാഹമെന്നാണെന്ന കാര്യം വ്യക്തമല്ലെങ്കിലും നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുന്നത്.

  Read more about: actor
  English summary
  Sufiyum Sujatayum Fame Dev Mohan Revealed His Lover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X