twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂഫിയും സുജാതയും സംവിധായകന് ഹൃദയാഘാതം; അതീവ ഗുരുതാരവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

    |

    മലയാള സിനിമയിലെ യുവനിര സംവിധായകന്മാരില്‍ ശ്രദ്ധേയനായ ഷാനവാസ് നരണിപ്പുഴ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിലെ കെജി ഹോസ്പിറ്റലില്‍ ഐസിയുവിലായിരുന്ന ഷാനവാസിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

    ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ അദ്ദേഹത്തെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണെന്നുമാണ് ആശുപത്രിയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നന്നും വ്യക്തമാവുന്നത്. ഷാനവസ് പെട്ടെന്ന് ആരോഗ്യവാനായി തിരികെ എത്തട്ടേ എന്ന് ആശംസകളും പ്രാര്‍ഥനകളുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം എത്തിയിരിക്കുകയാണ്.

    എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് തുടക്കം കുറിച്ചത്. പിന്നീട് കരി, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെയാണ് ഷാനവാസ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒടിടി റിലീസിലെത്തിയ ചിത്രം ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും ആയിരുന്നു. ഈ സിനിമയുടെ സംവിധാനം ചെയ്തതിനൊപ്പം തിരക്കഥ ഒരുക്കിയതും ഷാനവാസാണ്.

    naranipuzha-shanavas

    പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി അട്ടപ്പാടിയില്‍ തിരക്കിലിരിക്കവേയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് രക്തസ്രാവം ഉണ്ടായി. കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ എത്തിച്ചത്.

    Recommended Video

    five memorable moments happened in mollywood 2020 | FilmiBeat Malayalam

    ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന സമയത്താണ് ലോക്ഡൗണ്‍ വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുന്നു. തുടക്കത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും ഒടിടി റിലീസായി എത്തിയ ചിത്രം വലിയ തരംഗമായി. അതിഥി റാവു ഹൈദരി നായികയായിട്ടെത്തിയ ചിത്രത്തില്‍ പുതുമുഖം ദേവ് മോഹന്‍ ആണ് നായകന്‍. ജയസൂര്യയും ശ്രദ്ധേയമായൊരു നായകവേഷം അവതരിപ്പിച്ചിരുന്നു.

    Read more about: director
    English summary
    Sufiyum Sujathayum Director Naranipuzha Shanavas Hospitalized Due To Cardiac Arrest, He Is Extremely Critical
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X