»   » 'ആമി'ക്ക് പുറമേ സുഗതകുമാരിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്, നായികയായി ആശാ ശരത്ത്‌

'ആമി'ക്ക് പുറമേ സുഗതകുമാരിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്, നായികയായി ആശാ ശരത്ത്‌

By: Nihara
Subscribe to Filmibeat Malayalam

കമലസുരയ്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ആമി പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ആമിയായി ആരെത്തുമെന്നുള്ള ആകാംക്ഷയ്ക്ക് വിരാമമായത് ഈയ്യിടെയാണ് കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്.

മാധവിക്കുട്ടിക്ക് പിന്നാലെയാണ് കവിയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരിയുടെ ജീവിതം സിനിമയാക്കുന്നത്. സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ മധു അമ്പാട്ടാണ് ചിത്രത്തിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സംഗീത സംവിധാനവും സംവിധായകന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

Sugatha kumari

പവിഴമല്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുഗതകുമാരിയായി വേഷമിടുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി ആശാ ശരത്താണ്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചുവടു മാറ്റിയ താരത്തിന് ഈയ്യിടെയായി ലഭിച്ചു കൊണ്ടിരിക്കുന്നതെല്ലാം പ്രധാനപ്പെട്ട വേഷമാണ്. ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Sugathakumari's life becomes films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam