ഓര്‍ഡിനറിക്കു ശേഷം ഇതുതാന്‍ടാ പൊലീസ്
ഓര്‍ഡിനറിയിലൂടെ മലയാള സിനിമയില്‍ പുതിയൊരു കൂട്ടുകെട്ടുണ്ടാക്കിയ സുഗീത്-നിഷാദ് കോയ- മനുപ്രസാദ് വീണ്ടും ഒന്നിക്കുന്നു. ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ ടീം ആയിരുന്നു നായകരായിരുന്നതെങ്കില്‍ ഇക്കുറി കുഞ്ചാക്കോ ബോബന്‍ മാത്രമേ നായകനായി ഉള്ളൂ.
നിഷാദ് കോയയും മനുപ്രസാദും ചേര്‍ന്നു രചിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എന്നാല്‍ അതിനിടെ നിഷാദ് കോയ മറ്റുചില ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിരുന്നു. സുഗീതിന്റെ ത്രീ ഡോട്ട്‌സ്, പത്മകുമാറിന്റെ പോളി ടെക്‌നിക്ക് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയത് നിഷാദ് ആയിരുന്നു. രണ്‍ജി പണിക്കറുടെ ആക്ഷന്‍ ചിത്രത്തിന് തിരക്കഥ എഴുതുകയായിരുന്നു മനുപ്രസാദ്. ഇനി രണ്ടുപേരും ഒന്നിക്കുന്ന ചിത്രം.

സുഗീതിന്റെ നാലാമത്തെ ചിത്രമാണിത്. ജയറാം-മീരാ ജാസ്മിന്‍ ഒന്നിക്കുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രമാണ് ഇപ്പോള്‍ സുഗീത് ചെയ്യുന്നത്. അടുത്ത ആഴ്ച ചിത്രം തിയറ്ററിലെത്തും. ഓര്‍ഡിനറിക്കുശേഷം സുഗീത് ഒരുക്കിയ ത്രീ ഡോട്ട്‌സ് വന്‍ പരാജയമായിരുന്നു. ഓര്‍ഡിനറിയെപോലെ കുഞ്ചാക്കോബോബന്‍- ബിജുമേനോന്‍ കൂട്ടുകെട്ടിനെ ഉപയോഗപ്പെടുത്താന്‍ സുഗീതിനു സാധിച്ചില്ല.
ഇതുതാന്‍ടാ പൊലീസ് എന്നാണ് സുഗീതിന്റെ പുതിയ ചിത്രത്തിന്റെ പേര്. സെഞ്ചുറി ഫിലിംസിന്റെ നൂറാം ചിത്രമാണിത്. പേരുപോലെ തന്നെ പൊലീസ് കഥയാണ്. പക്ഷേ കോമഡിയാണെന്നു മാത്രം.


Click it and Unblock the Notifications











