ശിക്കാരി ശംഭുവിനു ശേഷം അടുത്ത ചിത്രവുമായി സുഗീത്: ക്യാരക്ടര്‍ ടീസര്‍ പുറത്ത്! കാണാം
കുഞ്ചാക്കോ ബോബനെ നായകനാക്കി ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് സുഗീത്. ഓര്‍ഡിനറിയ്ക്കു ശേഷം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ത്രീ ഡോട്‌സ്, മധുരനാരങ്ങ,ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളും ഇവരുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു. സുഗീത് ഒരുക്കിയ ചിത്രങ്ങളെല്ലാം തന്നെ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുകളായിരുന്നു. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലുളള എല്ലാതരം ചേരുവകകളും തന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സുഗീത് ശ്രദ്ധിക്കാറുണ്ട്.
തന്റെ മുന്‍ചിത്രങ്ങളിലെല്ലാം തന്നെ പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന സംവിധായകനായിരുന്നു സുഗീത്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എപ്പോഴും മികച്ച പാട്ടുകള്‍ ഉണ്ടാവാറുണ്ട്. ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തില്‍ വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളെല്ലാം തന്ന ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ശിക്കാരി ശംഭുവാണ സുഗീതിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ശിക്കാരം ശംഭുവിനു ശേഷമുളള സുഗീതിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യ ചിത്രം തന്നെ ഹിറ്റ്
സുഗീത് ആദ്യമായി സംവിധാനം ചെയ്ത ഓര്‍ഡിനറി പുറത്തിറങ്ങുന്നത് 2012ലാണ്.ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ബിജുമേനോനും തുല്യ പ്രാധാന്യമുളെളാരു വേഷത്തില്‍ അഭിനയിച്ചിരുന്നു. ശ്രിത ശിവദാസായിരുന്നു ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തിയിരുന്നത്. ഇവര്‍ക്കു പുറമേ ആസിഫലി, ആന്‍ അഗസ്റ്റിന്‍, ജിഷ്ണു രാഘവന്‍ തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഗവി എന്ന മനോഹര സ്ഥലത്തെ പശ്ചാത്തലമാക്കി ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഓര്‍ഡിനറി. ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഒരിടവേളയക്കു ശേഷം ചാക്കോച്ചന് ലഭിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഓര്‍ഡിനറി.

ചാക്കോച്ചന്‍ ബിജുമേനോന്‍ കൂട്ടുക്കെട്ട്
സുഗീത് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമായിരുന്നു2013ല്‍ പുറത്തിറങ്ങിയ ത്രീ ഡോട്‌സ് എന്ന ചിത്രം. ഓര്‍ഡിനറിയിലൂടെ ഹിറ്റ് കൂട്ടുക്കെട്ടായി മാറിയ ചാക്കോച്ചനും ബിജുമേനോനും തന്നെയായിരുന്നു ഈ ചിത്രത്തിലും മുഖ്യ വേഷത്തിലെത്തിയിരുന്നത്. തമിഴ് നടി ജനനി അയ്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ഓര്‍ഡിനറിയ്ക്കു ശേഷം വിദ്യാസാഗര്‍ തന്നെയായിരുന്നു ചിത്രത്തിനും സംഗീതം നല്‍കിയിരുന്നത്.വിദ്യാ സാഗര്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈസല്‍ അലിയായിരുന്നു ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. നടന്‍ പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. നരേനായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

മധുരനാരങ്ങ
ത്രീ ഡോട്‌സിനു ശേഷം ജയറാമിനെ നായകനാക്കിയായിരുന്നു സുഗീത് ചിത്രമൊരുക്കിയിരുന്നത്. ജയറാമും മീരാ ജാസ്മിനും പ്രധാന കഥാപാതങ്ങളെ അവതരിപ്പിച്ച ഒന്നു മിണ്ടാതെ എന്ന ചിത്രമായിരുന്നു സുഗീതിന്റെതായി പുറത്തിറങ്ങിയ അടുത്ത ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഈ ചിത്രത്തിനു ശേഷമാണ് സുഗീതിന്റെ മധുരനാരങ്ങ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചാക്കോച്ചന്‍-ബിജു മേനോന്‍ കൂട്ടുക്കെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു മധുരനാരങ്ങ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു ശ്രീലങ്കന്‍ പെണ്‍ക്കുട്ടി കടന്നു വരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്.

ശിക്കാരി ശംഭു
സുഗീത് സംവിധാനം ചെയ്ത ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുനനു ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും മുഖ്യ വേഷങ്ങളിലെത്തിയിരുന്നു. ശിവദയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. കോമഡിയും പ്രണയവും സസ്‌പെന്‍സും എല്ലാമുളള ഒരു മികച്ച എന്റര്‍ടെയ്‌നറായിരുന്നു ശിക്കാരി ശംഭു. ശ്രീജിത്ത് എടവണ്ണയൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ചിത്രങ്ങള്‍ക്കിടയിലും ആളുകള്‍ ഈ ചിത്രത്തെ സ്വീകരിച്ചിരുന്നു. പൈസ വസൂല്‍ മൂവിയെന്നാണ് ചിത്രം കണ്ട ആളുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നത്.

പുതുമുഖ ചിത്രവുമായി സുഗീത്
ശിക്കാരി ശംഭുവിന്റെ വിജയത്തിന് ശേഷം സൂഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കിനാവളളി. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനുമാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. വിവേക് മേനോന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് നവീന്‍ പി.വിജയനാണ്. നിഷാദ് അഹമ്മദ് രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ശാശ്വതാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിരിക്കുന്നത്. കിനാവളളിയുടെ ക്യാരക്ടര്‍ ഇന്‍ട്രോ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ഏറെ പുതുമകളുളള ഒരു ചിത്രമായിരിക്കും കിനാവളളിയെന്നാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര് കാണുമ്പോള്‍ വ്യക്തമാവുന്നത്.


Click it and Unblock the Notifications











